Kerala NewsLatest NewsPolitics
ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ല; അവരെല്ലാം സഹോദരീ സഹോദരന്മാരെന്ന് രാഹുല്‍ ഗാന്ധി
മാനന്തവാടി: രാഷ്‌ട്രീയമായി വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ ഒരിക്കലും വെറുക്കാന്‍ തനിക്കാവില്ലെന്ന് രാഹുല്‍ഗാന്ധി. ഇടതുമുന്നണിയുമായി രാഷ്‌ട്രീയപരമായ ചര്‍ച്ച തുടരണം. ‘ഇടതുപക്ഷത്തുളളവര്‍ എന്റെ സഹോദരി സഹോദരന്മാരാണ്.’ രാഹുല്‍ഗാന്ധി പറഞ്ഞു.
വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരവസരം ലഭിച്ചിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ആശയപരമായ പോരാട്ടം എന്നതിനപ്പുറം വയനാടിന്റെ പ്രശ്‌നപരിഹാരങ്ങള്‍ക്കുളള തിരഞ്ഞെടുപ്പിനെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാനന്തവാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ ഈ പ്രസ്‌താവന.