‘കൊറോണ’ ഇവിടെ ഹാപ്പിയാണ്

തലയോലപ്പറമ്പ് :വാർദ്ധക്യവും, വൈധവ്യവും ഒറ്റപ്പെടുത്തിയെങ്കിലും ‘കൊറോണ ‘ഇപ്പോൾ ഹാപ്പിയാണ്. കൊറോണക്കാലത്തു സ്വന്തം പേര് സമ്മാനിച്ച പൊല്ലാപ്പുകളെയോർത്തു പൊട്ടിച്ചിരിക്കുകയാണ് ‘കൊറോണ മാസ്കറിനാസ് ‘എന്ന വിളിപ്പേരുകാരി.
1955മെയ് ഒന്നിന് മകം നക്ഷത്രത്തിൽ പിറന്ന പെൺകുട്ടിക്ക് ഈ പേര് സമ്മാനിച്ചത് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ ഡോക്ടറാണ്. മാതാപിതാക്കൾ പതിനഞ്ചു വർഷം കാത്തിരുന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസമായ മെയ് മാസത്തിൽ പിറന്നത് കൊണ്ട് ‘മരിയ കൊറോണ മാസ്കറിനാസ് ‘എന്ന പേര് ചാർത്തികിട്ടി.
വിമലഹൃദയ ഗേൾസ് ഹൈ സ്കൂളിൽ ഉപരി വിദ്യാഭാസത്തിനായി ചേർത്തപ്പോൾ ക്ലറിക്കൽ പിഴവ് മൂലം പേരിലെ മരിയ നഷ്ടമായി. പക്ഷേ പേരിലെ ‘കിരീടം ‘അതേ പടി തുടർന്നു.

പഠന ശേഷം എം.ബി.ബി.എസ് നു അഡ്മിഷൻ ലഭിച്ചെങ്കിലും കോഴിക്കോട്ടേക്ക് അയയ്ക്കാൻ വീട്ടുകാർ മടിച്ചു. ബിരുദാനന്തര ബിരുദവും, അധ്യാപക പരിശീലനവുമൊക്കെ കഴിഞ്ഞു അധ്യാപികയായി. ഇതിനിടയിൽ ‘കൊല്ലം ഐൻസ്റ്റീൻ ‘എന്നറിയപ്പെട്ടിരുന്ന ഊർജതന്ത്ര അധ്യാപകൻ കെ. ആർ. രാജന്റെ ജീവിത പങ്കാളിയായി. ആ ദാമ്പത്യ വല്ലരിയിൽ മൂന്നു മക്കൾ. കൊല്ലം തങ്കശേരിഇൻഫന്റ് ആംഗ്ലോഇന്ത്യൻ ഹയർ സെക്കണ്ടറി സ്ക്കൂൾ വൈസ് പ്രിൻസിപ്പലായി വിരമിച്ച ശേഷം സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉയർന്ന തസ്തിക ലഭിച്ചു. ജീവിത പങ്കാളി ഒരുവർഷം മുൻപ് അർബുദ രോഗബാധിതനായി മരണമടഞ്ഞു.
മൂന്നു മക്കളും, അഞ്ച് പേരക്കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ കാരണവത്തിയാണ് ഈ ‘കിരീട’പേരുകാരി.
കൊറോണക്കാലത്തു പേര് ചില്ലറ പണി തന്നിട്ടുണ്ടെന്നും കൊറോണ മാസ്കറിനാസ് സാക്ഷ്യപ്പെടുത്തുന്നു. ആധാർ കാർഡ് കാണിച്ചു സ്വന്തം പേര് വിശ്വസിപ്പിക്കേണ്ട ഗതികേടിലായിട്ടുണ്ട്. കൊച്ചു മക്കൾ ‘ഹുറേ കൊറോണ ‘എന്ന് ആർത്തു വിളിക്കുമ്പോൾ മക്കളുടെയും, പേരക്കുട്ടികളുടെയും സ്നേഹത്തിന്റെയും, കരുതലിന്റെയും തണലിൽ “കൊറോണ’ കൊച്ചുകൊച്ചു പിണക്കങ്ങളും സന്തോഷങ്ങളുമായി കൊറോണക്കാലത്തു അടിച്ചു പൊളിക്കുകയാണ്.
കൊറോണ യുടെ ഫേസ് ബുക്ക് പോസ്റ്റിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു,
‘കൊറോണ ‘എന്ന ഞാൻ എപ്പോഴും ചിന്തിച്ചിരുന്നതും ചിന്തിക്കുന്നതും,1955 ന്റെ ഒരു പ്രത്യേക പതിപ്പ് ആണ് ഞാൻ എന്നാണ്…………..
എന്റെ മാതാപിതാക്കൾ അന്ന് അവരുടെ അമൂലൃ നിധിയായ എനിക്ക് നല്കിയ അപൂർവ്വ നാമം’മരിയ കൊറോണ’…മറിയത്തിന്റെ കിരീടം എന്നായിരുന്നു. മെയ്മാസം 1….തിയതി ജനിച്ച എനിക്ക് മേയ്മാസ റാണിയായ പരിശുദ്ധ മറിയത്തിന്റെ പേര് ചേർത്തത്
യാദൃച്ഛികമായിരുന്നില്ല…..
കൊല്ലത്തെ, കൊട്ടിയം ഹോളീ ക്രോസ് ആശുപത്രി യിലെ ആദ്യത്തെ അമൂലൃ സന്താനമായിട്ടാണ് ഞാൻ പിറന്നത്.
കൊട്ടിയം ആശുപത്രിയിലെ അന്നത്തെ ജർമ്മൻ ഡോക്ടറിനോട്
എന്റെ പേരിന് ഞാൻ കടപ്പെട്ടിരിക്കുന്നു….
പതിനഞ്ചു വർഷത്തെ കാത്തിരിപ്പി
നും, നേർച്ചയ്ക്കുമൊടുവിൽ ജർമ്മൻ
ഡോക്ടറുടെ കൈകളിലൂടെ എന്റെ
മാതാപിതാക്കളുടെ ഏക സന്തതിയായി ഞാനീ ഭൂമിയിൽ 1955 മെയ്മാസം 1ന്. സൂര്യോദയത്തിൽ മകം നക്ഷത്ര ജാതയായി….എനിക്ക് പ്രിയപ്പെട്ട എന്റെ ജന്മദിനം ഞാൻ ആഘോഷമാക്കുന്നു… I celebrate myself……
വിമലഹൃദയാ ഗേൾസ് ഹൈസ്കൂളിലെ ഒരു ക്ളർക്കിന്റെ ചെറിയ പിഴവ് എന്റെ സർട്ടിഫിക്കറ്റിൽ ‘C’ എന്ന അക്ഷരം ‘K’ എന്നാക്കി…. ‘CORONA ‘ അങ്ങനെ
‘ KORONA’ ആയിമാറി..അതോടൊപ്പംതന്നെ ‘മരിയ’യും ലോപിച്ചു… അങ്ങനെ ആധികാരികമായി എന്റെ പേര് കൊറോണ മാസ്ക്കാറിനാസ്( KORONA MASCARENHAS)…എന്നായി മാറി…
ഉർവ്വശീ ശാപം ഉപകാരം എന്ന പോലെ Corona യെ Korona എന്നത്റേ ജർമൻ ഭാഷയിൽ എഴുതുന്നത്…
പഠനകാരൃത്തിലും ഞാനൊട്ടും മോശമായിരുന്നില്ല. അതുകൊണ്ടു തന്നെ പതിനേഴു വയസ്സിൽ വിവാഹിതയായി എങ്കിലും എംഎ, എംഎഡ്, എംഫിൽ വരെ പഠിക്കാൻ കഴിഞ്ഞതിൽ ഞാനഭിമാനിക്കുന്നു…
പ്രീഡിഗ്രി കഴിഞ്ഞ് എംബിബിഎസ്സിന്
അഡ്മിഷൻ കിട്ടിയെങ്കിലും എന്റെ അമ്മ എന്നെ അയച്ചില്ല കാരണം ഏക മകളെ കൊല്ലത്ത് നിന്ന് കോഴിക്കോട് അയയ്ക്കാൻ അവർ സന്നദ്ധയല്ലായിരുന്നു.
എന്റെ ഭർത്താവ് പ്രഗത്ഭനും പ്റസിദ്ധനുമായ ഫിസിക്സ് അധൃപകനായിരുന്ന കെ. ആർ.രാജൻ എന്റേയും ഗുരുവായിരുന്നു….ഫിസിക്സ് എന്ട്രന്സ് കോച്ചിംഗിലെ അവസാന വാക്കായിരുന്ന അദ്ദേഹം ഒരു ജീനിയസ് തന്നെയായിരുന്നു…
‘Walking Encyclopaedia of Physics’ എന്നും’ Kollam Einstein ‘ എന്നൊക്കെയുള്ള അപരനാമത്താൽ അറിയപ്പെട്ടിരുന്നു… 2019 നവംബർ 8 തിയതി കാൻസറിന്റെ രൂപത്തിൽ മരണം വേർപെടുത്തും വരെ എന്റെ ഗുരുവും ജീവിത പങ്കാളിയുമായ അദ്ദേഹത്തോടൊപ്പം നീണ്ട 48 വർഷം ജീവിക്കാൻ ഭാഗ്യ മുണ്ടായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ സമ്പാദൃം പൂർവ്വ വിദ്യാർത്ഥികളായിരുന്നു….അവസാന നിമിഷം വരെയും…
അധ്യാപകരായതു കൊണ്ടാവാം മൂന്നു മക്കളുടെയും വിദ്യാഭ്യാസ കാരൃത്തിൽ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. …അവർ മൂന്നുപേരും സ്വന്തം കാലിൽ നില്ക്കാനും സ്വയം ജോലി സമ്പാദിക്കാനും ജീവിക്കാനും പഠിച്ചിരിക്കുന്നു…മകൻ സിങ്കപ്പൂരിലും, ഒരു മകൾ ബാംഗ്ളൂരിലും , മറ്റൊരു മകൾ കൊല്ലത്തും താമസ്സിക്കുന്നു….
ഞാനിന്ന് അഞ്ചു കൊച്ചുമക്കളുടെ അമ്മൂമ്മയാണ്. ഞാൻ ഭാഗ്യവതിയാണ്.. I am blessed..
പാശ്ചാത്യ സംസ്ക്കാരത്തിന്റെ കലവറയായിരുന്ന ….കൊല്ലം തങ്കശ്ശേരി യിലെ
ചരിത്ര പ്രസിദ്ധമായ ഇൻഫന്റ് ജീസ്സസ് ആംഗ്ലോ ഇൻഡൃൻ
ഹയർ സെക്കന്ഡറി സ്കൂളിലെ
വൈസ് പ്റിൻസിപ്പലായി വിരമിച്ചു….
ഏതാണ്ടു 30 വർഷക്കാലത്തെ എന്റെ
അധ്യാപന ജീവിതം ലോകമെങ്ങും പടർന്നു പന്തലിച്ച ആയിരക്കണക്കിനു ശിഷൃഗണങ്ങളെ നിധിയായി ഈശ്വരൻ തന്നു….
ഇൻഫന്റ് ജീസ്സസ് സ്കൂൾ എന്റെ രണ്ടാം ഭവനമായിരുന്നു….I am grateful O Lord…
പക്ഷെ പെട്ടെന്നൊരു ദിനം യാദൃച്ഛികമായി കോവിഡ് 19
പകർച്ചാവ്യാധിയായി കടന്നു വന്നു.
കണ്ണടച്ച് തുറക്കും മുമ്പ് ‘കൊറോണ’
എന്ന ദൃഷ്ടിഗോചരമല്ലാത്ത, പരമാണുസമനായ വൈറസ്,ചെപ്പിൽ നിന്ന് തുറന്നുവിട്ട ഭൂതത്തെപ്പോലെ ആഗോളപരമായി, ജാതിമതഭേദമന്യെ, രാജ്യാതിർത്തി വേർതിരിവില്ലാതെ, കാലാവസ്ഥക്കതീതമായി ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും മനുഷൃ ജീവനെ അതിന്റെ മുഷ്ടിക്കുളളിലൊതുക്കിക്കഴിഞ്ഞു…
2020 ലെ’ ലോക് ഡൗൺ ‘ കാലത്തോടൊപ്പം ‘കൊറോണ’ എന്ന എന്റെ സമസൃകളും അരങ്ങേറി തുടങ്ങി…ജീവിതത്തിലാദ്യമായി ഈ അറുപത്തി അഞ്ചുകാരിയുടെ ദിനചരൃ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ
ഒതുങ്ങി……
വാർധകൃവും വൈധവൃവും എന്നെ ഒരു ഏകാന്ത പഥികയാക്കി……
വല്ലപ്പോഴും അത്യാവശ്യ കാരൃങ്ങൾക്കായി പുറത്തിറങ്ങിയാൽ പേരും ഫോൺ നമ്പറും സൂപ്പർ മാർക്കറ്റിന്റെ കവാടത്തിലെ രജിസ്റ്ററിൽ എഴുതുമ്പോൾ ജോലിക്കാർ സ്വയം വിശ്വസിക്കാനാകാതെ പരസ്പരം. കണ്ണുകൾ കോർക്കാൻ തുടങ്ങി….
പലരും എന്നോട് ചിരിച്ചു കൊണ്ടു പറഞ്ഞു ‘മാഡം യഥാർത്ഥ പേരാണ് എഴുതേണ്ടത്.’
എന്റെ ആധാർ കാർഡ് കാണിക്കേണ്ട ഗതികേടും ഒരിക്കൽ ഉണ്ടായി..
ഒരിക്കൽ കൊല്ലത്തെ ഒരു പ്രസിദ്ധ മായ മാളിന്റെ കവാടത്തിൽ എ ന്നെ സെക്യൂരിറ്റി മാറ്റി നിറുത്തിയ സംഭവം വരെ ഉണ്ടായി….
‘കൊറോണ ‘ യുടെ നീരാളിപ്പിടുത്തം.. ഇന്നും തുടരുന്നു..അവയുടെ രൗദ്റ ഭാവം മനുഷൃ മനസ്സുകളെ ഭീതിയിലാഴ്ത്തുന്നു…കോടി മനുഷൃജന്മങ്ങൾ ഹോമിക്കപ്പടുന്നു ;ലക്ഷോപലക്ഷം പച്ചയായ മനുഷൃജീവിതങ്ങൾ ചവിട്ടിയരയ്ക്കപ്പെടുന്നു…..
2019 മാർച്ചുമാസം അവസാനത്തോടെ, പ്രതിസന്ധികളും വെല്ലുവിളികളും ഒത്തിരി നേരിട്ടിട്ടുള്ള ഞാനെന്ന കൊറോണയ്ക്ക് ജീവിത വാർധകൃത്തിൽ ലഭിച്ച ജോലിയാണ് Executive Life planner of TataAIA Life Insurance.. കൊല്ലം TataAIA യുടെ ചരിത്റത്തിലെ ഏക MDRT യാണ്…അവരുടെ അഭിമാനമാണ്…
കോവിഡ് കാലത്ത് TataAIA യുടെ ഭാരതതലപ്പത്തിരിക്കുന്നവർക്കുപോലും കൊറോണയെന്ന ഞാൻ സുപരിചിതയാണ്….I am a Star…
ഇത് കൊറോണയെന്ന നാമത്തിന്റെ കോവിഡ്കാല വെല്ലു വിളിയാണ്..
ഇതാ ഞാൻ കേരളത്തിലെ ഏറ്റവും പ്രായം കൂടിയ കൊറോണ…..ഒരുപക്ഷെ ഭാരതത്തിലെ തന്നെ 1-5-1955 പതിപ്പ്….
ജീവിതംവളരെ അമൂലൃമാണ്….അത് ഹ്രസ്വമോ ദീർഘകാലമോ ആയിക്കൊള്ളട്ടെ ജീവിക്കുക അർത്ഥവത്തായി……
സ്നേഹം, ദയ, സാഹോദരൃം, അനുകമ്പ, സമാധാനം, സന്തോഷം, ഈ നന്മ കളെ ഉൾക്കൊണ്ടു കൊണ്ടു….
ജാതിമതഭേദമന്യേ ….പരസ്പര ശാരീരിക അകലം പാലിച്ചുകൊണ്ട്…. മാസ്ക് ധരിച്ചുകൊണ്ടു ……ശുചിത്വം പാലിച്ചു കൊണ്ട് ഈശ്വരന്റെ സർവ്വ ശ്രേഷ്ഠ സൃഷ്ടിയായ നമുക്ക് സധൈര്യം ‘കൊറോണയെ’ നേരിടാം
അതോടൊപ്പം ‘കൊറോണ’ യെന്ന എന്റെ നാമത്തിൽ ഞാനഭിമാനം കൊള്ളുകയും ചെയ്യുന്നു…….I am proud…..
എന്റെ ഓർമയിലോടിയെത്തിയ ഷേക്സ്പിയറുടെ വരികളെ ഇംഗ്ലീഷിൽത്തന്നെ ഒരു ചെറിയ മാറ്റത്തോടെ ഞാനിവിടെ ഉൾപ്പെടുത്തുന്നു. …..
As flies to wanton boys
are we to gods ( Corona)
They kill us for their sport…
കൊറോണ മാസ്ക്കാറിനാസ് ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.