Latest NewsNationalNews

മുതലകള്‍ നിര്‍ദോഷികള്‍’; മോദിയെ വീണ്ടും പരിഹസിച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ, കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി സംസാരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന്പരോക്ഷമായി സൂചിപ്പിച്ച്‌ മുതലകള്‍ നിര്‍ദോഷികളാണെന്ന് പറഞ്ഞാണ് രാഹുലിന്റെ പരിഹാസം.

കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പ്രധാനമന്ത്രി ഒഴുക്കിയത് മുതലക്കണ്ണീരാണെന്നാണ് രുഹുലിന്റെ പരോക്ഷ വിമര്‍ശനം. മുതലകള്‍ നിര്‍ദോഷികളാണ് എന്ന് ട്വിറ്ററില്‍ കുറിച്ചു കൊണ്ടായിരുന്നു കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയെ രാഹുല്‍ വിമര്‍ശിച്ചത്.

വാക്സിനില്ല, കുറഞ്ഞ ജിഡിപി, ഉയര്‍ന്ന കോവിഡ് മരണനിരക്ക്, സര്‍ക്കാര്‍ എവിടെ?, പകരം പ്രധാനമന്ത്രി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നും രാഹുല്‍ മറ്റൊരു ട്വീറ്റില്‍ പറയുന്നു. വിവിധ രാജ്യങ്ങളുടെ ജിഡിപി നിരക്കുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള പട്ടിക സഹിതമാണ് ട്വീറ്റ്.

കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ മാത്രം ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയും രാഹുല്‍ പ്രകടിപ്പിച്ചു. വാക്‌സിന്‍ ക്ഷാമത്തിനും കോവിഡ് മരണനിരക്ക് ഉയരുന്നതിലും രാജ്യത്തിന്റെ സാമ്ബത്തികവളര്‍ച്ചാനിരക്ക് കുറയുന്നതിലും സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്നും രാഹുല്‍ സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button