കോണ്‍ഗ്രസ് പട കേരളത്തിലേക്ക്; രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുന്നു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഇനി പിടിച്ചാല്‍ കിട്ടില്ല. തളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കുള്ള പാത അടുത്ത തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന് തെളക്കാന് ഒരുങ്ങിയിറങ്ങുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിന്റെ നേതൃത്വനിര കേരളത്തിലെത്തും. പ്രചരണത്തിന്റെ ഭാഗമായിട്ടായിരിക്കും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കേരളത്തിലെത്തുക. കോണ്‍ഗ്രസിന്റെ പ്രധാനിയായ രാഹുല്‍ ഗാന്ധിയെ തന്നെ കളത്തിലിറക്കാനാണ് കേരള നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പ്രചാരണം നടത്തും. കേരളം ഇത്തവണ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. രാജസ്ഥാന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനേയും കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറക്കും. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്, ജി പരമേശ്വര തുടങ്ങിയവരും തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തും.