കര്‍ഷകര്‍ക്ക് ഐകൃദാര്‍ഢ്യം: പാര്‍ലമന്റ് മന്ദിരത്തിലേക്ക് ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രാക്ടര്‍ ഓടിച്ച് പ്രതിഷേധം നടത്തി രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്കെതിരെ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്ക്കെതിരയാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ട്രാക്റ്ററോടിച്ച് പ്രതിഷേധം നടത്തിയത്.
എഐസിസി ആസ്ഥാനത്ത് നിന്ന് പാര്‍ലമെന്റിന് സമീപം വരെയാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ ഓടിച്ചത്. പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാനായാണ് രാഹുല്‍ ഗാന്ധി ട്രാക്ടറില്‍ പോയത്. കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനു മുന്‍പ് രാഹുല്‍ ഗാന്ധി പഞ്ചാബിലും ഹരിയാനയിലും കേരളത്തിലും ട്രാക്ടര്‍ റാലി നടത്തിയിരുന്നു.
എന്നാല്‍ ഡല്‍ഹിയില്‍ നടത്തിയ ട്രാക്ടര്‍ റാലി നേരത്തെ തീരുമാനിച്ചതായിരുന്നില്ല. അതിനാല്‍ തന്നെ അണികളുടെ നിരയും കുറവായിരുന്നു. അതേസമയം ട്രാക്ടര്‍ ഓടിച്ച് പാര്ലമന്റിലെത്തിയ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കേന്ദ്രത്തിനെ സംബന്ധിച്ച് എല്ലാ കര്‍ഷകരും സന്തോഷത്തിലാണ്. പാര്‍ലമെന്റിന് പുറത്ത് സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണ്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ തട്ടിയെടുക്കപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകരും മറ്റു സംഘടനകളും പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി