ചെറുക്കൻ കഴിഞ്ഞ ജന്മം വല്ല സ്വാതന്ത്രസമര സേനാനിയോ മറ്റോ ആയിരുന്നോ എന്തോ..’? കുഞ്ഞാവയുടെ ഒരു ചിരി വിഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്ര സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരമാണ്. അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുഞ്ഞാവ എല്ലാവർക്കും സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇത്തവണ കുഞ്ഞാവയുടെ ഒരു ചിരി വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കലണ്ടറിലെ ഗാന്ധിയെ കണ്ട് കുടുകുടെ ചിരിക്കുകയാണ് സമന്യു. ‘അവൻ എപ്പോ കണ്ടാലും കുടുകുടാ ചിരിക്കുന്ന ഒരാൾ… ഗാന്ധി അപ്പൂപ്പൻ… ചെറുക്കൻ കഴിഞ്ഞ ജന്മം വല്ല സ്വാതന്ത്രസമര സേനാനിയോ മറ്റോ ആയിരുന്നോ എന്തോ..’ എന്ന അടിക്കുറിപ്പോടെയണ് മകനൊപ്പമുള്ള ഈ വിഡിയോ കൈലാസ് മേനോൻ പങ്കുവച്ചിരിക്കുന്നത്.
ചിരിക്കുടുക്കയുടെ ഈ ക്യൂട്ട് വിഡിേയായ്ക്ക് നിറയെ കമന്റുകളും ലൈക്കുകളുമാണ്. ‘അവനെപ്പോലെ പല്ലില്ലാതെ ചിരിക്കുന്ന ആളായതുണ്ടാകും’ ‘അവരൊക്കെ വേവ് ലെങ്ക്ത് ആണേ.. നിഷ്കളങ്കത ആണ് സാറേ അവരുടെ മെയിൻ’ എന്നൊക്കെയാണ് സമന്യു വാവയുടെ വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കൈലാസ് മേനോനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞാവ പിറന്നത്.