Latest NewsNationalNewsPolitics

വിജയിക്ക് രാഹുൽ ഗാന്ധിയുടെ ഫോൺ കോൾ ; അനുശോചനം അറിയിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്

കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിത്തിൽ ടി.വി.കെ. നേതാവും നടനുമായ വിജയ്‌യെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്. എന്നാൽ, രാഹുൽ ഗാന്ധിയും വിജയ്‌യും തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ ഭാഗമായാണ് നേരിട്ട് ബന്ധപ്പെട്ടതെന്നാണ് സൂചന. രാഹുലുമായി സംസാരിച്ചതായി സ്റ്റാലിൻ എക്സിലൂടെ വ്യക്തമാക്കി. എന്നാൽ വിജയ് ഇതുസംബന്ധിച്ച ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇരുവരും 15 മിനിറ്റോളം ഫോണിൽ സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി പ്രവർത്തകരുടെ മരണത്തിൽ രാഹുൽ വിജയ്‌യെ അനുശോചനം അറിയിച്ചു. സ്റ്റാലിനോട് രാഹുൽ ഗാന്ധി ദുരന്തത്തെ കുറിച്ചും ചികിത്സയിലുള്ളവരെ കുറിച്ചും ചോദിച്ചറിഞ്ഞു. ദുരന്തത്തിൽ അനുശോചനമറിയിച്ച രാഹുൽ ഗാന്ധി ആത്മാർത്ഥമായ പ്രതികരണം നടത്തിയെന്നും സ്റ്റാലിൻ കുറിച്ചു.

വർഷങ്ങൾക്കുമുമ്പ് രാഹുൽ ഗാന്ധി നേരിട്ട്, വിജയ്‌യോട് രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, അടുത്തിടെ രാഹുൽ ഗാന്ധിയെ ഡൽഹിയിൽ അറസ്റ്റ് ചെയ്ത വേളയിൽ, അറസ്റ്റിനെതിരെ വിജയ് പ്രസ്താവനയിറക്കി പിന്തുണ അറിയിച്ചിരുന്നു. അതേസമയം ഫോൺ വിളിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഫോൺ വിളിയിൽ രാഷ്ട്രീയം ഇല്ല, ദുരന്തത്തിൽ അനുശോചനം അറിയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

Rahul Gandhi called Vijayi; expressed condolences

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button