ഐഎസ്‌ആര്‍ഒ വാഹനം തടഞ്ഞ സംഭവം; 50 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒയിലേക്ക് വന്ന വാഹനം തടഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് തുമ്ബ പൊലീസ് കേസെടുത്തത്. അന്യായമായി സംഘംചേരല്‍, മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കല്‍, ഔദ്യോഗിക വാഹനം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിഎസ്‌എസ്സിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനമാണ് ഇന്നലെ പ്രദേശവാസികള്‍ തടഞ്ഞത്. ഉപകരണങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്‌എസ്സി അധികൃതര്‍ പറഞ്ഞു.
പൊലീസും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തില്‍ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നത്.
എന്നാല്‍ പൂര്‍ണമായും യന്ത്ര സഹായത്തോടെ ഉപകരണം ഇറക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കൂലി നല്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.