Latest NewsLife StyleUncategorized

ലോകത്തിലെ ഏറ്റവും വലിയ കവിളുകൾ; ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള ചിത്രം പങ്കുവച്ച് മോഡൽ

ലോകത്തിലെ ഏറ്റവും വലിയ കവിളുകളുണ്ടെന്ന് അവകാശപ്പെടുന്ന ഉക്രൈൻ മോഡൽ അനസ്താസിയ പൊക്രെഷ്ചുക് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുത്തൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോസ്‌മെറ്റിക് സർജറിക്ക് മുമ്പുള്ള ചിത്രവും പുതിയ രൂപവും പങ്കുവച്ച് ഏതാണ് മികച്ചതെന്നാണ് 32കാരിയായ അനസ്താസിയയുടെ ചോദ്യം.

കവിളുകൾക്കും ചുണ്ടുകൾക്കും മാറ്റം വരുത്താനും വലിപ്പം കൂട്ടാനും നിരവധി കോസ്‌മെറ്റിക് സർജറികൾക്ക് അനസ്താസിയ വിധേയയായിരുന്നു എന്നാണ് ‘ദ സൺ’ റിപ്പോർട്ട് ചെയ്യുന്നത്. ‘മാറ്റം 26ൽ നിന്ന് 32 ലേയ്ക്ക്. നിങ്ങൾ ഏതാണ് തിരഞ്ഞെടുക്കുക?’ – ചിത്രത്തിന് ക്യാപ്ഷനായി അവർ കുറിച്ചു. മുമ്പുള്ളതിനേക്കാൾ താനെത്രമാത്രം വ്യത്യസ്തയാണെന്ന് കാണിക്കാനാണ് അനസ്താസിയ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഫേഷ്യൽ ഫില്ലേഴ്‌സും ബോട്ടോക്‌സ്‌ ഇൻജെക്ഷനുകളും അടക്കം പലതരം കോസ്‌മെറ്റിക് ചികിത്സാ രീതികളാണ് അനസ്താസിയ ചെയ്തത്. ആറ് വർഷത്തോളമെടുത്താണ് അനസ്താസിയ ഈ ലുക്കിലേയ്ക്ക് എത്തിയത്. ഒന്നര ലക്ഷം ഇന്ത്യൻ രൂപയാണ് ഇതിന് മാത്രം ഇവർ ചെലവാക്കിയത്. ഇൻസ്റ്റഗ്രാമിൽ അനസ്താസിയയ്ക്ക് രണ്ട് ലക്ഷം ഫോളോവേഴ്‌സുണ്ട് ഇപ്പോൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button