വീണ്ടും നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷിയായി ഹത്രാസ്

ഹാത്രാസിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അടക്കമുള്ളവരെ യു.പി പൊലീസ് കടത്തിവിട്ടു.അഞ്ച് പേര്‍ക്ക് പോകാമെന്നാണ് പൊലീസ് അറിയിച്ചത്. കഴിഞ്ഞ ദിവസത്തേതിന് സമാനമായി നാടകീയ മുഹൂർത്തങ്ങൾക്കൊടുവിലാണ് ഇത്തവണ പ്രവേശനം അനുവദിച്ചത്. തുടക്കത്തില്‍ നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ പിന്നോട്ടില്ലെന്ന് രാഹുലും പ്രിയങ്കയും അറിയിച്ചതിന് പിന്നാലെ യു.പി പൊലീസ് സമ്മതം നൽകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അടക്കമുള്ളവരെ തടയാന്‍ 700ലേറെ പൊലീസുകാരെയാണ് നോയിഡ ടോള്‍ ഗേറ്റില്‍ നിയോഗിച്ചിരുന്നത്.കോണ്‍ഗ്രസ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ചിട്ടുണ്ടെന്നും നിയമലംഘനം നടക്കാതിരിക്കാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നതെന്നുമാ
യിരുന്നു നോയിഡ എ.ഡി.സി.പി രണ്‍വിജയ് സിങ്ങിൻ്റെ ഭാഷ്യം.രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ 30 ലേറെ എം.പിമാരും നേതാക്കന്‍മാരുമാണ് ഹാത്രാസിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ദിവസത്തേതിന് സമാനമായി സംഘത്തെ യുപി പോലീസും സൈന്യവും തടഞ്ഞു.കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാവരോടും സമാധാനത്തിനായി ആഹ്വാനം ചെയ്യുകയാണെന്നും പൊതുതാത്പര്യം കണക്കിലെടുത്ത് നേതാക്കള്‍ പിരിഞ്ഞുപോകണമെന്നുമാണ് പോലീസ് ആഹ്വാനം ചെയ്തത്.എന്നാൽ പ്രവർത്തകർ ക്ഷുഭിതരായതോടെ പോലീസ് അയയുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് രാഹുല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള ശ്രമം നടത്തുന്നത്.ഹാത്രാസിലെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു . ഹാത്രാസിലെ പെണ്‍കുട്ടിയോടും കുടുംബത്തോടും യു.പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കരു
തെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ആ പെണ്‍കുട്ടിക്ക് ശരിയായ ചികിത്സ നല്‍കിയില്ല. കൃത്യസമയത്ത് പരാതി സ്വീകരിച്ചില്ല. അവളുടെ ശരീരം കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ കത്തിച്ചുകളഞ്ഞു. അവരെ ഇപ്പോള്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ആ കുടുംബം കടന്നുപോന്നത്. ഈ നടപടികളൊന്നും രാജ്യത്തിന് സ്വീകാര്യമല്ല, പ്രിയങ്ക പറഞ്ഞു. പോകുന്ന വഴിക്കെല്ലാം അണികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ തവണ ഹാത്രാസിലേക്ക് പുറപ്പെട്ട രാഹുലിന് നേരെ പൊലീസ് കയ്യേറ്റമുണ്ടായിരുന്നു. രാഹുലിനെ പൊലീസുകാര്‍ പിടിച്ചുതള്ളുകയും അദ്ദേഹം നിലത്തുവീഴുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.