Editor's ChoiceHealthKerala NewsLatest NewsNews
ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ക്ക് നിരോധനം

ന്യൂഡല്‍ഹി/ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. നോര്‍ത്ത്, സൗത്ത് ഡല്‍ഹി കോര്‍പറേഷനുകളിലെ പ്രദേശങ്ങളിലാണ് അധികൃതർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
കോഴിയിറച്ചിയോ മുട്ട അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളോ വിൽപ്പന നടത്തിയാൽ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്നാണ് കോര്‍പറേഷനിലെ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.