മുത്തശ്ശി ഇന്ധിരാഗാന്ധി അടിന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയി;രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രിയ ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയിലെ കോര്‍ണ്‍വെല്‍ സര്‍വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ സംസരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ രാജ്യത്തിന്റെ സ്ഥാപന ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും ശ്രമിച്ചില്ല എന്നതുകൊണ്ട് തന്നെ ഇത് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്ന് ഇന്ദിരാ ഗാന്ധി മനസിലാക്കിയിരുന്നെന്നും അത് തുറന്ന് സമ്മതിച്ചിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
“അത് ഒരു തെറ്റാണെന്ന് ഞാന്‍ കരുതുന്നു. തീര്‍ച്ചയായും, അത് ഒരു തെറ്റായിരുന്നു. എന്റെ മുത്തശ്ശി (ഇന്ദിരാഗാന്ധി) അത്രയും പറഞ്ഞു,” അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസിനെ ബിജെപി തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ തുറന്നുപറച്ചില്‍. ഇന്ത്യയുടെ സ്ഥാപന ചട്ടക്കൂടിനെ തന്റെ പാര്‍ട്ടി ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 1977 വരെ 21 മാസക്കാലം നീണ്ടുനിന്ന അടിയന്തരാവസ്ഥ രൂക്ഷ വിമര്‍ശധനത്തിന് കാരണമായിരുന്നു.
അടിയന്തിരാവസ്ഥയുമായി താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്തത്ര മോശമാണ് അര്‍.എസ്.എസിന്റെ ലക്ഷ്യവും പ്രവര്‍ത്തിയുമെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബിജെപി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അവരുടെ ആളുകളെ നിറയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയാല്‍ പോലും ഈ സ്ഥാപനങ്ങളില്‍ നിന്ന് അവരുടെ ആളുകളെ പുറത്താക്കുക എന്നത് തീര്‍ത്തും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ തലങ്ങളില്‍ പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് തീര്‍ത്തും നിര്‍ണായകമാണെന്ന് പറയുന്ന ആദ്യ വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര ജനാധിപത്യത്തിന്റെ അഭാവത്തെക്കുറിച്ച് ബിജെപി, ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), സമാജ്‌വാദി പാര്‍ട്ടി (എസ്പി) എന്നിവയില്‍ ആരും ചോദ്യങ്ങള്‍ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചു.
“ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യം കോണ്‍ഗ്രസില്‍ മാത്രം ഉന്നയിക്കപ്പെടുന്നു, കാരണം “ഞങ്ങള്‍ ഒരു പ്രത്യയശാസ്ത്ര പാര്‍ട്ടിയാണ്, ഞങ്ങളുടെ പ്രത്യയശാസ്ത്രം ഭരണഘടനയുടെയും സമത്വത്തിന്റെയുമാണ്.”