Latest NewsNationalNewsUncategorized
കൊറോണ മൂലം മാതാപിതാക്കളെ നഷ്ട്ടമായ കുട്ടികളുടെ സംരക്ഷണം സംസ്ഥാനങ്ങൾ ഏറ്റെടുക്കണം; സുപ്രീം കോടതി
ന്യൂ ഡെൽഹി: കൊറോണ മൂലം മാതാപിതാക്കൾ നഷ്ട്ടമായ കുട്ടികളുടെ സംരക്ഷണം സംസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച നൽകിയ നിർദ്ദേശം പാലിക്കണം. ജില്ലാ ഭരണകൂടം കുട്ടികളുടെ വിവരം നൽകണമെന്നും കോടതി പറഞ്ഞു.
ഈ വർഷം ഏപ്രിൽ 1 മുതൽ മെയ് 25 വരെ 577 കുട്ടികളാണ് കൊറോണ മൂലം മാതാപിതാക്കൾ നഷ്ടപെട്ട അനാഥരായതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. കൊറോണ ബാധിച്ച് മാതാപിതാക്കളെ നഷ്ടപെട്ട കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും അവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.