Kerala NewsLatest NewsNews

കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലം വാടി തുറമുഖത്ത് നിന്നാണ് രാഹുല്‍ കടലിലേക്ക് പോയത്. ഇന്നലെയാണ് രാഹുല്‍ കൊല്ലത്ത് എത്തിയത്.

. വാടി ഹാര്‍ബറില്‍ നിന്നാണ് മത്സ്യ ബന്ധന ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി സഞ്ചരിച്ചത്. മത്സ്യത്തൊഴിലാളികളുടെ യാതനകള്‍ മനസിലാക്കാനായാണ് താന്‍ കടല്‍ യാത്ര ചെയ്തതെന്ന് രാഹുല്‍ പറയുന്നു.

ഇന്ന് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംവാദം നടത്തും.കൊല്ലംജില്ലയില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ ഒരു മണിക്കൂറാണ് സംവാദത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button