രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാര’ യാത്രയ്ക്ക് നാളെ തുടക്കം
വോട്ട് കൊള്ളയടിക്കുന്നതും ബിഹാർ വോട്ടർ പട്ടികയിലെ ക്രമക്കേടും സംബന്ധിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാര’ യാത്ര നാളെ ബിഹാറിൽ ആരംഭിക്കുന്നു. സാസാരാമിൽ നിന്നാണ് യാത്ര തുടങ്ങുന്നത്, ആർജെഡി നേതാവ് തേജസ്വി യാദവ് യാത്രയിൽ പങ്കെടുക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയും, ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ അണിനിരക്കും. രണ്ടാഴ്ചക്കാലം 30 മണ്ഡലങ്ങളിലൂടെ യാത്ര നടക്കും. യാത്ര കടന്ന് പോകുന്ന പ്രധാന ജില്ലകൾ ഗയ, മുംഗേർ, ഭഗൽപുര്‍, കടിഹാർ, പുര്ണിയ, മധുബനി, ധർഭംഗ, പശ്ചിം ചമ്പാരൻ എന്നിവയാണ്. യാത്ര അറയിൽ 30-ാം തീയതിയാണ് സമാപിക്കുക, തുടർന്ന് സെപ്റ്റംബര്‍ ഒന്നിന് പട്നയിൽ മെഗാ വോട്ടർ അധികാര റാലി നടക്കും. കോൺഗ്രസ് പ്രസ്താവന പ്രകാരം, യാത്ര ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയാണ് ലക്ഷ്യം.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഉയർത്തി സംസ്ഥാന തലങ്ങളിൽ പ്രതിഷേധം ശക്തമാക്കുക എന്നാണ് കോൺഗ്രസിന്റെ നീക്കം. പ്രത്യേക വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. “വോട്ട് ചോരി” എന്ന പേരിൽ ഒരുക്കിയ പവർപോയിന്റ് പ്രസന്റേഷൻ വഴി അദ്ദേഹം തെരഞ്ഞടുപ്പ് കമ്മിഷനെകുറിച്ചുള്ള ചില ക്രമക്കേടുകൾ വെളിപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ഉൾപ്പെടുത്തിയ വോട്ടർമാരേക്കാൾ അഞ്ചുമാസത്തിനുള്ളിൽ കൂടുതൽ പേർ വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്നും, ഹരിയാനയിലും കര്‍ണാടകയിലും തിരഞ്ഞെടുപ്പ് തീയതികളിലെ മാറ്റങ്ങളിൽ സംശയം ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൂടാതെ, മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നത്, വോട്ടർ പട്ടിക നൽകുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിസമ്മതം എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ഗുരുതര ആരോപണങ്ങൾ.
Tag: Rahul Gandhi’s ‘Voter Power’ journey begins tomorrow