Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics
കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; എസ് ആർ പി.

തിരുവനന്തപുരം/ ബിനീഷ് കോടിയേരിക്കെതിരായ കേസ് അന്വേഷണം പുരോഗമിക്കവെ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന വാർത്തകൾ തള്ളി സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് എസ് ആർ പി പറഞ്ഞു
അവധി എടുത്ത് മാറി നിൽക്കുന്നതടക്കമുള്ള നിർദേശങ്ങളും പാർട്ടിക്ക് മുന്നിൽ ഇല്ല. ബിനീഷിനെതിരായ കേസിന്റെ പേരിൽ കോടിയേരിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനിച്ചതെന്നും എസ് ആർ പി വ്യക്തമാക്കി.