ജമ്മു കശ്മീരിന് പൂർണ സംസ്ഥാനപദവി നൽകണം: പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
ജമ്മു കശ്മീരിന് സമ്പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. വർഷകാല പാർലമെന്റ് സമ്മേളനത്തിൽ ഈ ആവശ്യം പരിഗണിക്കണമെന്നും, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെട്ടു.
ലഡാക്ക് പ്രദേശത്തെ ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി അതിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി ജമ്മു കശ്മീരിന്റെ ജനങ്ങൾ പൂർണമായ സംസ്ഥാന പദവിയ്ക്കായി പോരാടുകയാണ്. ഈ ആവശ്യം നിയമപരമായതും ഭരണഘടനാപരമായ അവകാശവുമാണെന്നും, ജനങ്ങളുടെ സങ്കടം കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.
Tag: Rahul Gandhi’s letter to PM Modi: Jammu and Kashmir should be given full statehood