keralaKerala NewsLatest NewsUncategorized

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ കോൺഗ്രസ് പാർട്ടിയിൽ പടയൊരുക്കം ശക്തമാകുന്നു; രാജിവെയ്ക്കില്ലെന്ന നിലപാടിൽ രാഹുലെന്ന് അഭ്യുഹം

വിവാദ ഫോൺ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ കോൺഗ്രസ് പാർട്ടിയിൽ പടയൊരുക്കം ശക്തമാകുന്നു. എം.എൽ.എ പദവി രാജിവെക്കണമെന്നും ചില വിഭാഗങ്ങൾ ആവശ്യപ്പെടുന്നു, പദവിയിൽ തുടരുന്നത് അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തോടൊപ്പം തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ.

കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്, വരാനിരിക്കുന്ന ദിവസങ്ങളിൽ രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരാൻ സാധ്യതയുണ്ടെന്നാണ്. വനിതാ നേതാക്കൾ രാഹുലിന് എതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, സ്ത്രീ പീഡനക്കേസിൽ പ്രതിയായ എം.എൽ.എമാരെ രാജിവെക്കാത്തതു ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ പ്രതിരോധ നിലപാട് സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട് നിർണായകമായിരിക്കുമെന്നാണ് വിലയിരുത്തൽ.

ലൈംഗിക അധിക്ഷേപ ആരോപണങ്ങൾ തുടർന്നു വരുന്ന സാഹചര്യത്തിൽ, എം.എൽ.എ സ്ഥാനത്തു നിന്ന് രാജിവെക്കണമെന്ന് കോൺഗ്രസിൽ നിയമസഭ സമ്മേളനത്തിന് മുൻപ് തന്നെ ചർച്ച ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിപക്ഷ നേതാവ് രാജിവയ്ക്കണം എന്ന നിലപാടിലാണ്. ഇതിനകം തന്നെ, ഇരയായ യുവതിയോട് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും കൊലപ്പെടുത്തുമെന്ന രീതിയിലുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഈ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധ തെളിവുകൾ ലഭിച്ചാൽ കൂടുതൽ നിയമ നടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ചു.

ബാലാവകാശ കമ്മീഷനും ലൈംഗിക ആരോപണത്തിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, നിയമവിരുദ്ധമായി ഗർഭഛിത്രം നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. കമ്മീഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

Tag: Rahul makoottathil party is preparing to fight against the MLA in the Congress party; Rahul makoottathil is said to be adamant that he will not resign

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button