“പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു”; രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രത്തോടൊപ്പം രാജിയുടെ സൂചന നൽകുന്ന കുറിപ്പുമായി യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ ഉടൻ തന്നെ രാജിയെ സൂചിപ്പിക്കുന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതാണ് ശ്രദ്ധേയമായത്. കുറച്ചുസമയംക്കുള്ളിൽ തന്നെ പോസ്റ്റിന് നിരവധിയായ പ്രതികരണങ്ങളും കമന്റുകളും ലഭിച്ചു. അതിൽ രാജിയാവശ്യപ്പെട്ടവയും ഏറെ ഉണ്ടായിരുന്നു.
“പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു. വീഴ്ത്താൻ ശ്രമിച്ചു. ഒരുകാലത്ത് സ്തുതിപാടിയവർ വിമർശകരായി. എങ്കിലും കുത്തേറ്റിട്ടും പരിഭവമില്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്കു പ്രസ്ഥാനമാണ് വലുത്. പദവികളെക്കാൾ മേലിൽ അയാൾ ഒരു കോൺഗ്രസുകാരനാണ് – രാഹുൽ ഗാന്ധി” എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലെ കുറിപ്പ്.
ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നതിനിടയിലാണ് രാഹുലിന്റെ ഈ സാമൂഹിക മാധ്യമ കുറിപ്പ് ശ്രദ്ധ നേടുന്നത്. വിവാദങ്ങൾക്കിടയിൽ ആദ്യമായാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
രാഹുൽ ഗാന്ധി ❤️
Tag: Rahul Mangkoottam Facebook post includes a picture of Rahul Gandhi