keralaKerala NewsLatest News

വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം റദ്ദാക്കി. കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും കോൺഗ്രസ് നേതൃത്വം ഇടപെട്ടതായാണ് വിവരം. നേരത്തെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകാനായിരുന്നു രാഹുൽ വാർത്താസമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്.

അതേസമയം, ലൈംഗിക സ്വഭാവമുള്ള സന്ദേശം അയച്ചെന്നാരോപണത്തെ തുടർന്ന് പാർട്ടി രാഹുൽ മാങ്കൂട്ടത്തിലിനെ അകറ്റിനിർത്തുന്നതായാണ് സൂചന. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സമ്മർദം വർധിച്ചുവരികയാണെങ്കിലും രാജിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന നിലപാടാണ് അദ്ദേഹം തുടരുന്നത്. രാജി ആവശ്യമില്ലെന്ന നിലപാട് ഷാഫി പറമ്പിൽ എംപിയും മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാജി വേണമെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Tag: Rahul mankoottathil cancels press conference

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button