keralaKerala NewsLatest News

“സ്ത്രീകളടക്കം വിശ്വസിച്ച് വോട്ട് ചെയ്താണ് രാഹുലിനെ ജയിപ്പിച്ചത്”; രാഹുൽ മാങ്കൂട്ടത്തിനെതിരെ ഖുശ്ബു

പാലക്കാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ ബിജെപി വിജയിക്കുമെന്ന ഭയമാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പദവി രാജിവെക്കാതെ പിടിച്ചുപറ്റുന്നത് എന്ന് ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റ് ഖുശ്ബു ആരോപിച്ചു. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും, വെറും സസ്പെൻഷൻ കൊണ്ട് കാര്യമില്ലെന്നും അവർ വ്യക്തമാക്കി. എം.എൽ.എ സ്ഥാനത്ത് നിന്നും രാജിവെച്ചേ സ്ത്രീകൾക്കെതിരെ ആരോപണങ്ങൾ നേരിടുന്നവർക്ക് യോജിച്ച നീതി ഉണ്ടാകൂവെന്ന് ഖുശ്ബു അഭിപ്രായപ്പെട്ടു. പാലക്കാട് ഗണേശോത്സവ സമിതി നേതൃത്വത്തിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്രയുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു.

“സ്ത്രീകളടക്കം വിശ്വസിച്ച് വോട്ട് ചെയ്താണ് രാഹുലിനെ ജയിപ്പിച്ചത്. ആ വിശ്വാസമാണ് നശിപ്പിച്ചത്. ഡൽഹിയിലെ രാഹുലും, ഇവിടെയുള്ള രാഹുലും തമ്മിൽ കാര്യമായ വ്യത്യാസമില്ല. ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നേരിടണം,” ഖുശ്ബു വെല്ലുവിളിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയെ ലക്ഷ്യംവെച്ച് അവർ പറഞ്ഞു: “ഇലക്ഷൻ വരുമ്പോഴാണ് അദ്ദേഹം ശിവഭക്തനാകുന്നത്, ബാക്കി സമയങ്ങളിൽ ബാങ്കോക്കിലാണ്. കേരളത്തിൽ സിപിഐഎമ്മും കോൺഗ്രസും തമ്മിൽ പുറത്ത് അടികൂടുന്നതുപോലും, പശ്ചിമബംഗാളിൽ പോയാൽ സഹോദരങ്ങളായിത്തീരും.” എന്നും ഖൂശ്ബു പറ‍ഞ്ഞു.

Tag: “Rahul mankoottathil won by trusting women and voting for him”; Actress Khushbu slams Rahul Mangkoottathil

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button