അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു
അശ്ലീല സന്ദേശ വിവാദത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു. എഐസിസി നേതൃത്വമാണ് ഇമെയില്‍ മുഖേന രാജി വാങ്ങിയത്. ആരോപണങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
രാഹുലിന്റെ പ്രതികരണം:
“എനിക്കെതിരെ ആരും രാജി ആവശ്യപ്പെട്ടിട്ടില്ല.”
“പുറത്തുവന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഇന്ന് ആര്‍ക്കും വ്യാജമായി സൃഷ്ടിക്കാനാവും.”
“യുവനടി ആരെയും പേരെടുത്തുപറഞ്ഞിട്ടില്ല; അവര്‍ എന്നെ ഉദ്ദേശിച്ചെന്നു വിശ്വസിക്കുന്നില്ല.”
“ആ യുവതി എന്റെ അടുത്ത സുഹൃത്താണ്; സൗഹൃദം തുടരുന്നു.”
“നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; പോലീസ് സ്റ്റേഷനില്‍ എനിക്കെതിരെ പരാതിയില്ല.”
“ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നാരും പരാതി നല്‍കിയിട്ടില്ല.”
“ഹണി ഭാസ്‌കരന്‍ ആരോപണം തെളിയിക്കണം. രണ്ടുപേര്‍ സംസാരിച്ചതും കുറ്റമാണെന്ന് പറയുകയാണെങ്കില്‍, അവര്‍ ചെയ്തതും കുറ്റമാണ്.”
Tag: Rahul resigns as Youth Congress state president over obscene message controversy