ന്യൂഡല്‍ഹി : ഫോണ്‍ ചേര്‍ത്തല്‍ വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഇസ്രായേല്‍ കമ്പനി വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ മോദി സര്‍ക്കാരിനു ബന്ധമുണ്ടോ എന്ന സംശയം കോണ്‍ഗ്രസ് പ്രതിപക്ഷത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി വരുന്നത്.
നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമമായ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ ട്വിറ്റില്‍ ആരുടെ പേരും എടുത്തു പറയുന്നില്ല എന്നതും വസ്തുതയാണ്.
അതേസമയം പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും പ്രതികരിച്ചിരുന്നു. രാജ്യ സുരക്ഷ ഭീഷണി നേരിടുകയാണെന്നാണ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്.
രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപിച്ച് ബിനോയ് വിശ്വം എംപി രാജ്യസഭയില്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിനോട്ടീസ് അതേസമയം ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രനും നോട്ടീസ് നല്‍കിയിട്ടുണ്ട്.