‘മരിക്കുന്നത് എങ്ങനെയെന്ന് ഏട്ടന്‍ കാണിക്കും’, ഒമാനില്‍ മലയാളി ജീവനൊടുക്കിയതിങ്ങനെ

മസ്‌ക്കറ്റ്: ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് പിന്നാലെ പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) ഒമാനില്‍ ജീവനൊടുക്കിയത്. നിസ്വയില്‍ ജെസിബി ഓപ്പറേറ്റായിരുന്ന പ്രശാന്ത്, ജെസിബി തന്നെയാണ് മരണത്തിനായി തെരഞ്ഞെടുത്തതും. ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്വയില്‍ എത്തിയത്.
അതേസമയം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് മരിക്കാന്‍ പോകുന്നു എന്ന സൂചന നല്‍കി ഇയാള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്’ എന്നായിരുന്നു വായ് പൊത്തി ചിരിക്കുന്ന ഇമോജിക്കൊപ്പം ഫേസ്ബുക്കില്‍ പ്രശാന്ത് കുറിച്ചത്.
തമാശയാണെന്നാണ് പലരും കരുതിയതെങ്കിലും പിന്നീട് മരണവാര്‍ത്ത പുറത്ത് വന്നതോടെ തകര്‍ന്നിരിക്കുകയാണ് സുഹൃത്തുക്കള്‍. ഫേസ്ബുക്ക് കുറിപ്പിലെ പോസ്റ്റിന് താഴെ നിരവധി ആളുകള്‍ ദുഃഖവും ആദാരാഞ്ജലികളും അര്‍പ്പിച്ച് പ്രതികരിച്ചിട്ടുണ്ട്. അവിവാഹിതനാണ് പ്രശാന്ത്. മൃതദേഹം നിലവില്‍ നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്‌നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)