keralaKerala NewsLatest News
കേരളത്തിൽ വ്യാപക മഴ; കണ്ണൂരിൽ 50 കിമീ വേഗതയിൽ കാറ്റിന് സാധ്യത

കേരളത്തിലെ എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത. കണ്ണൂരിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഇടത്തരം മുതൽ ശക്തമായ മഴയും ഉണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കോഴിക്കോട് ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയിൽ തോട്ടുമുക്കത്ത് ഒരു വീട് തകർന്നു വീണു. കൊച്ചിയിൽ റോഡുകൾ വെള്ളക്കെട്ടിലായി.
Tag: rain in Kerala; Wind speed of 50 kmph likely in Kannur