മഴ വരുന്നു..! സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത. രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്നാണ് പ്രവചനം. അതേസമയം ഇതിന് സമാനമായ കാലയളവില്‍ തന്നെ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
ബുധനാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലേർട്ടാണ്. ശനിയാഴ്ച വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടമില്ല. എന്നാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Tag: Rain is coming..! Heavy rain likely in the state for the next five days