Kerala NewsLatest NewsUncategorized

തോരാതെ മഴ…വെള്ളകെട്ടിലായി തൃശ്ശൂർ, എറണാകുളം

Heavy rains lash Kerala, red alert in Ernakulam, Thrissur districts

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു . എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും നല്കിട്ടുണ്ട്.തൃശ്ശൂർ കഴിഞ്ഞ 3 മണിക്കൂറായി തോരാതെ മഴയും ,വെള്ളക്കെട്ടും രൂപെപ്പട്ടു.
എറണാകുളത്ത് പല സ്ഥലങ്ങളിലും വെള്ളേം കേറുകയും വെള്ളക്കെട്ടും ഉണ്ടായി.പാലാരിവട്ടം,കലൂർ,ഇടപ്പള്ളി എന്നിവടങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ട്‌ കാരണം ഗതാഗതം രൂക്ഷം.204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ഏഴ് ജില്ലകളില്‍ മറ്റന്നാള്‍ കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കന്‍ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button