പ്രമുഖര്‍ അശ്ലീലചിത്രങ്ങള്‍ കാണുന്നുണ്ട്;രാജ് കുന്ദ്ര
മുംബൈ: അശ്ലീല ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് കുന്ദ്ര ഒന്‍പത് വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്ത രണ്ട് ട്വിറ്റുകളാണ് വീണ്ടും ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.
‘ പോണ്‍ വെസ് പ്രോസ്റ്റിറ്റിയൂഷന്‍’ എന്തുകൊണ്ടാണ് ക്യാമറയ്ക്കു മുന്നില്‍ സെക്സ് ചെയ്യാന്‍ പണം നല്‍കുന്നത് നിയമവിധേയമാകുന്നത് ഇവ തമ്മില്‍ എന്താണ് വ്യത്യാസം’, ഇതായിരുന്നു രാജ് കുന്ദ്രയുടെ ട്വിറ്റ്. 2012 മാര്‍ച്ച് 29ന് പോസ്റ്റ് ചെയ്ത ട്വിറ്റ് അന്ന് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
അതേ സമയം ‘ ഇന്ത്യ: അഭിനേതാക്കള്‍ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റുകളിക്കാര്‍ രാഷ്ട്രീയം കളിക്കുന്നു, രാഷ്ട്രീയക്കാര്‍ പോണ്‍ കാണുന്നു, പോണ്‍ താരങ്ങള്‍ അഭിനേതാക്കളാകുന്നു എന്ന് രാജ് കുന്ദ്ര അതേവര്‍ഷം തന്നെ മെയില്‍ പോസ്റ്റ് ചെയ്ത ട്വിറ്റുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
നടിയും മോഡലുമായ പൂനം പാണ്ഡേ രാജ്കുന്ദ്രയും കൂട്ടാളികളും തന്റെ ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുണ്ടെന്നും അവരുമായുള്ള കരാര്‍ അവസാനിപ്പിച്ചതായും കാണിച്ച് മൂംബൈ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. കേസിലെ മുഖ്യ സൂത്രധാരന്‍ രാജ് കുന്ദ്രയാണെന്ന് കണ്ടെത്തിയതോടെ മുംബൈ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയിലാണ് അശ്ലീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന വിവരം പോലീസിന് ലഭ്യമായത്.