CinemaLatest NewsMovieUncategorized

ചിത്രത്തിൻറെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റർ പീസാണ്; മോഹൻലാലിനെയും ജീത്തു ജോസഫിനെയും അഭിനന്ദിച്ച് എസ് എസ് രാജമൗലി

മോഹൻലാൽ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് ദൃശ്യം 2. ദൃശ്യം ആദ്യ ഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറിയിരുന്നു രണ്ടാം ഭാഗവും. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപോഴിതാ സിനിമയെ അഭിനന്ദിച്ച് സംവിധായകൻ എസ് എസ് രാജമൗലി രംഗത്ത് എത്തിയതാണ് ചർച്ച. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തെ കുറിച്ച് കുറിപ് ഷെയർ ചെയ്‍തിരിക്കുന്നത്. ചിത്രത്തെ മാസ്റ്റർ പീസ് എന്നാണ് ചിത്രത്തെ എസ് എസ് രാജമൗലി വിശേഷിപ്പിച്ചിരിക്കുന്നത്.

സംവിധായകൻ രാജമൗലി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയച്ച സന്ദേശത്തിൻറെ സ്‍ക്രീൻ ഷോട്ട് ജീത്തു ജോസഫ് പങ്കുവച്ചു. ഹായ് ജീത്തു, ഇത് രാജമൗലി, സിനിമാ സംവിധായകൻ. കുറച്ച് ദിവസം മുമ്പാണ് ദൃശ്യം 2 സിനിമ കാണുന്നത്. ചിത്രം കണ്ടത് മുതൽ അതിനെക്കുറിച്ചുള്ള ചിന്തകൾ തന്നെ നിറഞ്ഞു നിന്നതിനാൽ ദൃശ്യത്തിൻറെ ആദ്യഭാഗവും കാണുകയുണ്ടായി. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് മാത്രമായിരുന്നു ഇതിനു മുമ്പ് ഞാൻ കണ്ടിരുന്നത്- രാജമൗലി പറയുന്നു.

തിരക്കഥ, സംവിധാനം, എഡിറ്റിങ്, അഭിനയം തുടങ്ങി ചിത്രത്തിൻറെ ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണ്. എന്നാലും എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിൻറെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റർ പീസാണ്. അതുമായി സംയോജിച്ച് പോകുന്ന തരത്തിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യൻസ് തന്നെയാണ്. നിങ്ങളിൽ നിന്ന് കൂടുതൽ മാസ്റ്റർ പീസുകൾ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും രാജമൗലി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button