രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് രജനികാന്ത്; രജനി മക്കള്‍ മണ്‍ട്രം പിരിച്ചുവിട്ടു
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സൂപ്പര്‍ താരംരജനികാന്ത്. രജനി മക്കള്‍ മണ്‍ട്രം പിരിച്ചുവിട്ടതായി അദ്ദേഹം അറിയിച്ചു. അതേസമയം പിരിച്ചു വിട്ട രജനി മക്കള്‍ മണ്‍ട്രം ഇനി അദ്ദേഹത്തിന്റെ ആരാധക സംഘടനയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്‍ട്രത്തിലെ അംഗങ്ങളില്‍ പലരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കള്‍ മണ്‍ട്രം പിരിച്ചു വിട്ടത്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും രജനിയുടെ പാര്‍ട്ടി മത്സരിക്കുമെന്നായിരുന്നു കരുതിയത്.
രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തെ തന്നെ മാറ്റുമെന്നായിരുന്നു രജനിയുടെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്്. എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇപ്പോള്‍ വീണ്ടും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
നേരത്തെ ആരോഗ്യം മോശമാണെന്ന് കാണിച്ച് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് താരം പറഞ്ഞിരുന്നു.