പ്രളയ ഫണ്ട് തട്ടിയ കേസിലെ കൂട്ടുപ്രതി സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം.എം അന്‍വര്‍ പോലിസില്‍ കീഴടങ്ങി.

പ്രളയത്തിൽ ജീവിതം ദുരിതത്തിലായ പാവങ്ങൾക്കായുള്ള, പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതിയായ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം.എം അന്‍വര്‍ പോലിസില്‍ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ മുവാറ്റുപുഴ വിജിലന്‍സ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പാവങ്ങൾക്കായുള്ള പ്രളയ ഫണ്ടിൽ നിന്ന് പത്തരലക്ഷം രൂപയാണ് അന്‍വര്‍ തട്ടിയെടുത്തത്. അന്‍വറിന്റെ ഭാര്യ കേസില്‍ നാലാം പ്രതിയാണ്. ഇവര്‍ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ഭാര്യയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സി.പി.എം പ്രാദേശിക നോതാവ് ഉള്‍പ്പെടെയുള്ള പ്രതികൾ 10.5 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് അൻവറിനെതിരെയുള്ള കേസ്. കേസിലെ പ്രതികളായ എറണാകുളം കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദും മഹേഷുമാണ് അൻവറിന്റെയും ഭാര്യ കൌലത്തിന്റെയും പേരിൽ അയ്യനാട് സർവീസ് സഹകരണ ബാങ്കിലുള്ള ജോയിന്റ് അക്കൗണ്ട് മുഖേന പണം തട്ടിയതെന്നു പോലിസ് കണ്ടെത്തിയിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയോടെ അന്‍വര്‍ പോലിസിൽ കീഴടങ്ങിയത്. അൻവറിന്റെ ജാമ്യ ഹർജി രണ്ടു തവണ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച കീഴടങ്ങിയ അൻവറിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിന്റെ അക്കൗണ്ട് വഴിയാണ് അൻവർ പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ അൻവറിന്റെ ഭാര്യ കൗലത്താണ് പണം പിൻവലിക്കാൻ സഹായിച്ചത്. കലക്ടറേറ്റ് ജീവനക്കാരനും മുഖ്യ ആസൂത്രകനുമായ വിഷണു പ്രസാദ് 5 ലക്ഷം രൂപയാണ് ആദ്യം അൻവറിന്റെ അക്കൗണ്ടിലേക്ക് അയക്കുന്നത്. വീണ്ടും ദുരിതാശ്വാസ നിധിയിൽ നിന്ന് അക്കൗണ്ടിലേക്കു പണം വന്നതോടെ ബാങ്ക് മനേജർക്ക് സംശയം ഉണ്ടാവുകയായിരുന്നു.
അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരം രൂപകൂടി അക്കൗണ്ടിൽ വന്നെങ്കിലും പണം പിൻവലിക്കാൻ മാനേജർ അനുവദിച്ചില്ല. തുടർന്ന് ബാങ്ക് ഭരണ സമിതി, വിവരങ്ങൾ ജില്ലാ കളക്ടറേ അറിയിക്കുകയും കളക്ടർ പൊലീസിന് പരാതി നൽകുകയും ചെയ്തു. തുടർന്നാണ് കളക്ട്രേറ്റ് കേന്ദ്രീകരിച്ചുള്ള കോടികളുടെ തട്ടിപ്പ് പുറത്ത് വരുന്നത്. 73 ലക്ഷം രൂപ കാണാതായ രണ്ടാമത്തെ കേസിലും അൻവറിന്റെ പങ്ക് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. കേസിൽ പ്രതിയായ അൻവറിന്റെ ഭാര്യ കൗലത്ത് അൻവറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ജാമ്യം റദ്ദാക്കാൻ പൊലീസ് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 5 ലക്ഷം പിന്‍വലിച്ച ശേഷം ഇനിയും പണം വരുമെന്ന് അന്‍വര്‍ പറഞ്ഞതായി ബാങ്ക് അധിക്യതരുടെ മൊഴിയുണ്ട്. പലതവണ ബാങ്കിൽ വന്ന് പണം വന്നോയെന്ന് അന്വേഷിച്ചിരുന്നെന്നും റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നു. പ്രളയ ഫണ്ട് തട്ടിപ്പിലൂടെ രണ്ടാം പ്രതിക്ക് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ വാഹനത്തിന്റെ കരാറില്‍ സാക്ഷിയായി ഒപ്പുവെച്ചത് അന്‍വറാണ്. പൊള്ളാച്ചിയിൽ ഒന്നും രണ്ടും പ്രതികള്‍ വാങ്ങിയ പോൾട്രി ഫാമില്‍ അന്‍വറും പലതവണ സന്ദർശിച്ചിട്ടുണ്ട്. അന്‍വറിന്റെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമ്പോൾ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരികൊടി കാണിച്ചു പ്രതിഷേധിക്കുകയുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.



