CinemaindiaLatest NewsNationalNews

ബോക്സ് ഓഫീസിൽ കുതിപ്പുമായി രജനി ചിത്രം കൂലി; ആദ്യ ദിവസത്തെ കളക്ഷൻ151 കോടി രൂപ

ബോക്സ് ഓഫീസിൽ കുതിപ്പുമായി രജനി ചിത്രം കൂലി. റിലീസിന്റെ ആദ്യ ദിവസം തന്നെ ചിത്രം 151 കോടി രൂപ നേടി. നിർമ്മാതാക്കളായ സൺ പിക്ചേഴ്സാണ് കളക്ഷൻ വിവരം പുറത്തുവിട്ടത്. ഒരു തമിഴ് ചിത്രത്തിന് ഇതുവരെയുള്ള ഏറ്റവും വലിയ ആദ്യദിന കളക്ഷൻ എന്ന റെക്കോർഡ് കൂലി സ്വന്തമാക്കി, വിജയ് ചിത്രം ലിയോയുടെ നേട്ടം കൂലി മറികടന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം, റിലീസിന് മുമ്പേ തന്നെ അഡ്വാൻസ് ബുക്കിംഗിലൂടെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ മൊത്തം ആദ്യദിന കളക്ഷൻ ഏകദേശം 65 കോടി രൂപ. തമിഴ്‌നാട്ടിൽ നിന്ന് 28–30 കോടി രൂപ, ആന്ധ്രാപ്രദേശ്/തെലങ്കാനയിൽ നിന്ന് 16–18 കോടി രൂപ, കർണാടകയിൽ നിന്ന് 14–15 കോടി രൂപ, കേരളത്തിൽ നിന്ന് 10 കോടി രൂപ എന്നിങ്ങനെയാണ് ആഭ്യന്തര കളക്ഷൻ. വിദേശ വിപണികളിൽ നിന്ന് മാത്രം 75 കോടി രൂപ നേടിയിട്ടുണ്ട്.

ഇന്ത്യയിൽ ആദ്യ ദിവസം 76 കോടി രൂപ നേടിയ ലിയോയുടെ റെക്കോർഡ് തകർത്തതോടെ, കൂലി “തമിഴ് സിനിമയിലെ ഏറ്റവും വലിയ ഓപ്പണർ” എന്ന ബഹുമതി സ്വന്തമാക്കി. സ്വാതന്ത്ര്യദിന വാരാന്ത്യത്തിന് മുന്നോടിയായി റിലീസ് ചെയ്ത ചിത്രത്തിന്റെ വരും ദിവസങ്ങളിലെ കളക്ഷൻ കൂടി ഉയരുമെന്നാണ് പ്രതീക്ഷ.

Tag: Rajinikanth’s film koolie,cooli takes a big hit at the box office; first day collection Rs 151 crore

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button