രജനികാന്തിന്റെ മാസ്സ്; കൂളായി കൂലി ട്രൈലർ

സിനിമാ പ്രേമികള്‍ ആവേശത്തോടെയും കാത്തിരിക്കുന്ന ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’ യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്ത്വിട്ടിരുന്നു. 3 മിനിറ്റുള്ള ട്രെയിലര്‍ തുടങ്ങുന്നത് സൗബിന്റെ ഇന്‍ട്രൊയിലൂടെയാണ് അതുകൊണ്ട് തന്നെ സൗബിൻ വലിയൊരു റോൾ തന്നെ ഈ സിനിയമയിൽ ഉണ്ടെന്ന് പ്രതീക്ഷിക്കാം.

തുടര്‍ന്ന് രജനികാന്തിന്റെ മാസ് ഇന്‍ട്രൊയാണ് ഇത് രജനികാന്ത് ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെ കരിയർ ബെസ്ററ് എന്ന തന്നെ പറയാം . ഉപേന്ദ്ര, ആമിര്‍ ഖാന്‍, സത്യരാജ്, നാഗാര്‍ജുന തുടങ്ങിയവരെയും ട്രെയിലറിലുണ്ട് .ഇതിൽ തികച്ചും സർപ്രൈസ് ആയത് നാഗാർജുനയുടെ ഇൻട്രോ ആണ് .ഒട്ടും പ്രതീക്ഷിക്കാത്ത വരവായിരുന്നു നാഗാർജുനയുടേത്. സംഘട്ടനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് ട്രെയിലര്‍ തന്നെയാണ് കൂലി . ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണ് .

ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 171-ാം സിനിമയാണ് കൂലി . ആമിര്‍ ഖാന്‍ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. ചിത്രത്തിലെ കടുത്ത വയലന്‍സ് രംഗങ്ങള്‍ കണക്കിലെടുത്ത് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. രജനിയുടെ സിനിമകളില്‍ ഏറ്റവുമധികം വയലന്‍സുള്ള സിനിമയാകും ‘കൂലി’. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലിഎന്നുമുള്ള സവിശേഷതകൾ നിറഞ്ഞിരിക്കുകയാണ് . ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദ്രനാണ് ഒരുക്കുന്നത്.ചിത്രത്തിലെ മോണിക്ക എന്ന ഗാനം വമ്പൻ ഹിറ്റ് ആയിരുന്നു.