CinemaentertainmentMovieMusic
പവറായി രജനികാന്തിന്റെ പവര്‍ഹൗസ്;പാട്ട് ഏറ്റെടുത്ത് ആരാധകർ

സൂപ്പര്‍ താരം രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ അടുത്ത ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ‘പവര്‍ഹൗസ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. നേരത്തേ പൂജ ഹെഗ്‌ഡെയും മലയാളി താരം സൗബിന്‍ ഷാഹിറും ഒന്നിച്ചെത്തിയ ഡാന്‍സ് നമ്പര്‍ ‘മോണിക്ക’ പുറത്തിറങ്ങി പത്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് പുതിയ ഗാനം എത്തിയത്. ഒരു മാസ് ഗാനമായിട്ടാണ് പവര്‍ഹൗസ് ഒരുക്കിയിരിക്കുന്നത്. അറിവും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഗാനം പുറത്തിറങ്ങി കുറച്ച് സമയത്തിനകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ആഗസ്റ്റ് രണ്ടിന് പുറത്ത് വിടുമെന്ന് ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞു. ആഗസ്റ്റ് 14 നാണ് കൂലി പുറത്തിറങ്ങും