CinemaLatest News

കോവിഡ് വ്യാപനം, രജിഷ വിജയന്‍ ചിത്രം ഖോ ഖോയുടെ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു

റിജി നായര്‍ ചിത്രം ഖോ ഖോയുടെ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു. കോവിഡ് പ്രോടോകോള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ ടി ടി, ഠഢ തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വിഷുവിനായിരുന്നു തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നേരത്തെ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളും അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു.

7 മണിയ്ക്ക് തീയേറ്ററുകള്‍ അടയ്ക്കണമെന്ന സര്‍കാര്‍ നിര്‍ദേശത്തില്‍ അനുകൂല നിലപാടെടുത്ത് തിയേറ്റര്‍ ഉടമകള്‍. സര്‍കാര്‍ നിര്‍ദേശിച്ച സമയക്രമീകരണത്തോടെ തുറക്കണോയെന്ന് തീയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. പുതിയ ക്രമീകരണങ്ങളോടെ തുറക്കുന്നവര്‍ക്ക് അങ്ങനെയാകാം. അല്ലാത്തവര്‍ക്ക് അടച്ചിടാമെന്നും ഉടമകളുടെ കൊച്ചിയിലെ യോഗത്തില്‍ തീരുമാനമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button