Kerala NewsLatest NewsPolitics

ആദ്യമന്ത്രിസഭാ യോഗത്തില്‍ മലയാളി ശൈലിയില്‍ കസവു മുണ്ടുടുത്തെത്തി രാജീവ് ചന്ദ്രശേഖര്‍

ആദ്യമന്ത്രിസഭാ യോഗത്തില്‍ മലയാളി ശൈലിയില്‍ കസവു മുണ്ടുടുത്തെത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയില്‍ പരിഗണക്കപ്പെട്ട ഏക മലയാളി യാണ് ഇലക്‌ട്രോണിക്ക്, ഐ ടി നൈപുണി വികസനം എന്നീ വകുപ്പുകളുടെ ചുമതലയേറ്റെടുത്ത രാജീവ് ചന്ദ്രശേഖര്‍.

അതേസമയം രാജീവ് ചന്ദ്രശേഖറിനെ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതുള്‍പ്പെടെ കേരളത്തില്‍ നിന്നുമുള്ള പുതിയ ആരെയും ഗവര്‍ണര്‍, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാതിരുന്നതില്‍ ബിജെപി കേരള ഘടകത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്ര ശേഖറിനെ പരിഗണിച്ചതും കുമ്മനം ഉള്‍പ്പെടെയുള്ള നേതാക്കളെ പരിഗണിക്കാതിരുന്നതുമാണ് കേരള ഘടകത്തിന് ക്ഷീണമുണ്ടാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button