Kerala NewsLatest NewsNews

തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്, ഒളിക്യാമറ വിവാദത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച്‌ അഭിപ്രായപ്പെടുന്ന ഒളി ക്യാമറ വിവാദത്തെ കുറിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടായിരുന്നു കാസര്‍ഗോഡ് എംപിയുടെ പ്രതികരണം.

ടൈംസ് നൗവിലെ പെണ്‍കുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അവര്‍ എന്നോട് ചില കാര്യങ്ങള്‍ ചോദിച്ച്‌ വന്നു, ഓഫ് ദ റെക്കോര്‍ഡ് ആണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മാധ്യമ ധര്‍മ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെണ്‍കുട്ടി കാണിച്ചത്. അവള്‍ ബോധപൂര്‍വ്വം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അപമാനിക്കാന്‍, അവഹേളിക്കുവാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുവാന്‍ പോകുന്നില്ലെന്നും ഉണ്ണിത്താന്‍ കൂട്ടിചേര്‍ത്തു.

കേരളത്തില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നിങ്ങനെയുള്ള രാജ്മോഹന്‍ ഉണ്ണിത്തന്റെ ഒളിക്യാമറ വീഡിയോ ആണ് വിവാദമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button