Editor's ChoiceKerala NewsLatest NewsLocal NewsNationalNews

രാജ്യത്തെ മുഴുവൻ കർഷകരും ഡല്‍ഹിയിലെത്താൻ കർഷക സംഘടനകളുടെ ആഹ്വാനം.

ന്യൂഡൽഹി / കർഷക സംഘടനകൾ തങ്ങൾ നടത്തി വരുന്ന സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ചു. രാജ്യത്തെ മുഴുവൻ കർഷകരും ഡല്‍ഹിയിലെത്താനും കർഷക സംഘടനകൾ ആഹ്വാനം ചെയ്തി ട്ടുണ്ട്. കർഷക സമരം കോർപറേറ്റുകൾക്കെതിരെയുള്ള സമരമാക്കി കർഷകർ മാറ്റുകയാണ്. ജിയോ സിം അടക്കമുള്ള റിലയൻസ്‌ കമ്പനി യുടെ സേവനങ്ങൾ ബഹിഷ്കരിക്കാനും കർഷകർ തീരുമാനിച്ചു. ദേശീയ പാതകളില്‍ ടോൾ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടന കളുടെ യോഗത്തില്‍ തീരുമാനിച്ചു. ഡൽഹി ചലോ മാർച്ചിന് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ കർഷകർ തേടിയി രിക്കുകയാണ്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളും പിന്‍വലി ക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം.

സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്താ നും, ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കാനും തീരുമാനിച്ചി ട്ടുണ്ട്. പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, ശരദ് പവാർ, സീതാ റാം യെച്ചൂരി, ഡി രാജ എന്നിവർ രാഷ്ട്രപതി ഭവനിലെത്തി. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തെ 25 പ്രതിപക്ഷ പാർട്ടി കൾ പിന്തുണക്കുന്നതായി അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button