ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ്; പ്രതികളെ പിടികൂടാന്‍ പോലീസ് മടിക്കുന്നതായി ആരോപണം ഉയരുന്നു.
തിരുവല്ല : ജവാന്‍ റം ഉല്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണ കേസിലെ പ്രതികളെ പിടികൂടാന്‍ പോലീസിന് മടിയെന്ന് പൊതുജനത്തിന്റെ പരാതി. സ്പിരിറ്റി മോഷണ കേസ് പുറത്ത് വന്നിട്ട് ഇത്ര ദിവസമായിട്ടും ഒളിവിലുളള നാലാം പ്രതിയും കമ്പനി ജനറല്‍ മാനേജരുമായ അലക്‌സ് പി. എബ്രഹാമിനെ പിടികൂടാന്‍ പോലീസിന് കഴിയുന്നില്ല.
അലക്‌സ് പി. എബ്രഹാം പോലീസിന്റെ മൂക്കിന് താഴെ ഉണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാവുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. താമസക്കാര്‍ ആരുമില്ലെന്ന് കരുതുന്ന ജനറല്‍ മാനേജറുടെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ ദിവസം ഒളിവിലായിരുന്ന അലക്‌സ് പി എബ്രഹാം വന്നതായി നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയിരുന്നു. ആള്‍താമസമില്ലാത്ത വീട്ടിലെ മുറികളില്‍ വെളുക്കുവോളം പ്രകാശം കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
പോലീസില്‍ വിവരം അറിയിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തില്‍ വലിയ പിടിപാടുള്ള ആളാണ് അലക്‌സ് പി. എബ്രഹാം എന്നും അതിനാലാണ് പോലീസ് അന്വേഷണം നടത്താതെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇദ്ദേഹത്തിന് പുറമേ പേഴ്‌സണല്‍ മാനേജര്‍ പി. ഒ. ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരും ഒളിവിലാണ്.
മദ്യം സ്ഥിരിമായി കഴിക്കുന്നവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നാണ് ജവാന്‍ റം നിര്‍മ്മാണ സ്പിരിറ്റ് മോഷണ തട്ടിപ്പ് നടത്തിയതില്‍ ടാങ്കര്‍ ഡ്രൈവര്‍മാരായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ താല്‍ക്കാലിക ജീവനക്കാരനേയും അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാണ്.എക്‌സൈസ് എഫ് ഐ ആര്‍ പ്രകാരം നാലു മുതല്‍ ആറു വരെ പ്രതികളായി ജനറല്‍ മാനേജര്‍ അലക്‌സ് പി ഏബ്രഹാം, മാനേജര്‍ യു.ഷാഹിം. പ്രൊഡക്ഷന്‍ മാനേജര്‍ മുരളി എന്നിവരുമാണ്.
കുറച്ചു കാലമായി ഇവര്‍ ഇതിലൂടെ കോടികളുടെ നേട്ടമുണ്ടാക്കിയതായി സൂചനയുണ്ട്. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന 20386 ലിറ്റര്‍ സ്പിരിറ്റ് മൂന്നു മുതല്‍ ആറു വരെ പ്രതികളുടെ അറിവോടെ ഒന്നും രണ്ടും പ്രതികള്‍ ഏഴാം പ്രതി മധ്യപ്രദേശ് സ്വദേശി അബുവിന് വിറ്റു എന്നതാണ് കേസ്. ടാങ്കറുകളില്‍ നിന്നും 10 ലക്ഷത്തില്‍ അധികം രൂപയും കണ്ടെത്തിയിരുന്നു.
പ്രതികള്‍ക്കെതിരെ മോഷണ കുറ്റത്തിനും കേസെടുത്തു. ഒരുദിവസം 72,000 ലിറ്റര്‍ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുള്ള ഇവിടെ സ്പിരിറ്റ് മോഷണക്കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ പങ്കുണ്ടെന്നതിനാല്‍ സ്ഥാപനത്തിന്റെ വ്രര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. പിന്നീട് സ്ഥാപനം പുനഃരാരംഭിച്ച ശേഷം 45,000 ലിറ്റര്‍ ഉല്‍പാദിപ്പിച്ചു. അധികം വൈകാതെ സ്ഥാപനത്തില്‍ നിന്ന് നിര്‍മ്മാണം പൂര്‍ണ്ണതോതില്‍ എത്തിക്കാന്‍ കഴിയും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.