Latest NewsNationalNewsUncategorized

കേന്ദ്രസർക്കാരിന്റേത് വെല്ലുവിളിക്കുന്ന സമീപനം; കൊറോണ വ്യാപനത്തിന് കാരണം ക‍ർഷക‍രാണെന്നത് നുണ; രാകേഷ് ടിക്കായത്ത്

ന്യൂ ഡെൽഹി: കർഷകസമരം  ആറാം മാസത്തിലേക്ക് കടക്കുമ്പോൾ കേന്ദ്രസർക്കാരിനെ വിമർശിച്ച് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കൊറോണ വ്യാപനത്തിന് കാരണം ക‍ർഷക‍രാണെന്ന നുണ പ്രചരിപ്പിക്കുന്നുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കർഷക സമര ഭൂമികളിൽ വാക്സീൻ നൽകണമെന്ന അഭ്യർത്ഥന തള്ളിയ സർക്കാരാണിത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ എത്ര കാലമായാലും ഡൽഹി അതിർത്തികളിൽ സമരം തുടരും. ചർച്ചയ്ക്ക് തയ്യാറാകാതെ വെല്ലുവിളിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്. ഈ നിലപാട് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക സമരത്തിനെതിരെ ബിജെപി നടത്തുന്ന രാഷ്ട്രീയ പ്രചാരണം വിലപ്പോകില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനായുള്ള തുടർ സമര പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button