Latest NewsNationalNewsUncategorized

10 കിലോ മുളക് ഒറ്റയടിക്ക് കഴിക്കും; വ്യത്യസ്തനായി റാം പിർത്തു

ഈ ലോകത്ത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള പല ശീലങ്ങളും കഴിവുകളും ഉള്ള ആളുകൾ നുമുക്കിടയിൽ ജീവിക്കുന്നുണ്ട്. അവരിൽ ഒരാളാണ് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ബറ്റാവ് ഗ്രാമത്തിൽ നിന്നുള്ള സാധാരണ കർഷകനായ റാം പിർതു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം വീണ്ടും ശ്രദ്ധ നേടിയത്. അതിൽ റാം 10 കിലോ മുളക് ഒറ്റയടിക്ക് കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കണ്ണിൽ നിന്ന് വെള്ളം പൊഴിക്കുകയോ എരിവ് അനുഭവപ്പെടുന്നതിന്റെ ഒരു ലക്ഷണവും കാണിക്കാതെയാണ് ഇദ്ദേഹം മുളക് തിന്നുന്നത്.

റാം ആദ്യമായി ശ്രദ്ധ നേടിയത് 2021-ലാണ്. അന്നും, നിരവധി മുളകുകൾ ഒരേ സമയം കഴിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. “റാമിന് 10 കിലോ ഉണക്കമുളക് ഒറ്റയടിക്ക് തിന്നാം” എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിലും യൂട്യൂബിലും വീഡിയോകൾ പ്രചരിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് അന്ന് അത് കണ്ടത്.

“മുളക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. കുട്ടിക്കാലം മുതൽ ഞാൻ അത് കഴിച്ചുവരുന്നു. ഇപ്പോൾ എനിക്ക് എരിവ് ഒന്നും തോന്നുന്നില്ല” എന്നാണ് റാം പറയുന്നത്. അദ്ദേഹത്തിന്റെ ഈ വിചിത്ര കഴിവ് വൈറലായതോടെ ആളുകൾ അദ്ദേഹത്തെ പരീക്ഷിക്കാൻ തുടങ്ങി. ചിലപ്പോൾ മുളകിൽ കുളിക്കുന്നത് മുതൽ മുളക് ശരീരത്തിൽ പുരട്ടുന്നതുവരെ നിരവധി വിചിത്ര പരീക്ഷണങ്ങൾ അദ്ദേഹം ചെയ്തു.

റാമിന്റെ ഭക്ഷണക്രമവും അതുല്യമാണ് – രാവിലെ മുളക് ചേർത്ത ചായ, ഉച്ചയ്ക്ക് ചില്ലി മട്ടൺ, രാത്രി വെറും മുളക് – ഇങ്ങനെയാണ് അദ്ദേഹത്തിന്റെ ഭക്ഷണശീലം. ഏത് ഭക്ഷണവും എരിവോടെയായിരിക്കണമെന്നതാണ് റാം പിർത്തുവിന്റെ ജീവിതരീതിയെന്ന് പറയാം.

Tag: Ram Pirtu is different; he can eat 10 kg of chillies in one go

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button