Kerala NewsLatest NewsNewsPolitics

സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും പേര് വെട്ടിയത് രമേശ്‌ ചെന്നിത്തല ; രാജിവയ്ക്കാനുറച്ച്‌ കെ പി സി സി സെക്രട്ടറി രമണി പി നായര്‍

വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള നേതാക്കള്‍ തനിക്കൊപ്പം രാജിവെക്കുമെന്നും, രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെപിസിസി സെക്രട്ടറി രമണി പി നായര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇറങ്ങണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കുമെന്നും രമണി പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെയാണ് കെപിസിസി സെക്രട്ടറി രമണി പി നായര്‍ രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. വാമനപുരത്തെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും തന്നെ വെട്ടിയത് രമേശ് ചെന്നിത്തലയാണെന്ന് രമണി പി നായര്‍ പറയുന്നു. നേമത്ത് കെ മുരളീധരനെ അടക്കം ഇറക്കി മേല്‍ക്കെ നേടാനുള്ള കോണ്‍ഗ്രസ് നീക്കങ്ങളല്ലാം കടുത്ത പ്രതിഷേധങ്ങളില്‍ മുങ്ങിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്, പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡണ്ട് മോഹന്‍രാജ്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലാല്‍ കല്‍പകവാടി എന്നിവരാണ് രാജിവെച്ചത്.

ആറന്മുളയില്‍ പ്രതീക്ഷിച്ച സീറ്റ് ഇല്ലെന്നറിഞ്ഞതോടെ പൊട്ടക്കരഞ്ഞായിരുന്നു മുന്‍ ഡിസിസി പ്രസിഡന്‍റ് മോഹന്‍രാജിന്‍റെ പ്രതികരണം. ലതികയുടെ തല മുണ്ഡനം ചെയ്ത പ്രതിഷേഷേധവും കൂട്ട രാജിയുമെല്ലാം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button