ഭരണഘടന സാമൂഹ്യനീതിക്കുവേണ്ടി വിഭാവനം ചെയ്ത സംവരണ തത്വം അട്ടിമറിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഭരണഘടന സാമൂഹ്യനീതിക്കുവേണ്ടി വിഭാവനം ചെയ്ത സംവരണ തത്വം അട്ടിമറിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിൻവാതിൽ നിയമനങ്ങളിലും സംവരണ അട്ടിമറിയിലും പ്രതിഷേധിച്ച് കെ പിസിസി ഒബിസി വിഭാഗം സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ പാലക്കാട് ആരംഭിച്ച 48 മണിക്കൂർ നിരാഹാര സമരം ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു രമേശ്.

പിണറായി സർക്കാർ പി എസ് സി യേയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി തകൃതിയായി പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണ്. കെഎസ്ഇബിയിൽ മാത്രം പതിനായിരത്തിലധികം നിയമനങ്ങളാണ് നാലു വർഷത്തിനിടെ നടത്തിയിട്ടുള്ളത്. കിഫ്ബിയിൽ ദിവസ വേതനം 10,000 – രൂപ നൽകി കരാറടിസ്ഥാനത്തിൽ നിരവധി പേരെ നിയമിച്ചു. എസ്.എഫ്.ഐ. നേതാക്കളുടെ കോപ്പിയടി മൂലം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിലൂടെ സിവിൽ പോലീസ് ലിസ്റ്റിൽ ഉണ്ടായിരുന്ന നിരവധി ഉദ്യോഗാർഥികളുടെ ജീവിതമാണ് ഇരുളടഞ്ഞത്. പിൻവാതിൽ നിയമനങ്ങളും സംവരണ അട്ടിമറിയും മുഖമുദ്രയാക്കിയ പിണറായി സർക്കാർ ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശനിയാഴ്ച രാവിലെ 10 ന് ആരംഭിച്ച 48 മണിക്കൂർ നിരാഹാര സമരത്തിൻ്റെ സമാപന പരിപാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി എം ഷാഫി പറമ്പിൽ എം എൽ എ വി ടി ബൽറാം എംഎൽഎ തുടങ്ങി തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.