ഡിസിസി പുനഃസംഘടന; കെ സുധാകരന്‍ തെറ്റിദ്ധരിപ്പിച്ചെന്ന് പരാതിയുമായി ചെന്നിത്തല
ദില്ലി: ഡിസിസി പുനഃസംഘടനുയമായി ബന്ധപ്പെട്ട് ഹൈക്കമാന്റില്‍ പരാതിയുമായി രമേശ് ചെന്നിത്തല. കെ സുധാകരന്‍ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു് ചെന്നിത്തലയുടെ ആരോപണം. ദില്ലി യാത്രക്ക് ശേഷം കേരളത്തിലെത്തി ചര്‍ച്ച നടത്താമെന്ന ഉറപ്പ് ലംഘിച്ചെന്നും കൂടിയാലോന നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടിയാലോചനയില്ലാതെ പട്ടികയോട് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നാണ് ഹൈക്കമാന്റ് വ്യക്തമാക്കിയത്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള പുതിയ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ തടയില്ലെന്നും ഹൈക്കമാന്റ് അറിയിച്ചു.
അതേസമയം അതൃപ്തിയുമായി വി എം സുധീരന്‍ രംഗത്തെത്തി. ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്റ് ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് സുധീരന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.