CrimeGulfKerala NewsLatest NewsLaw,Local NewsNews

സ്വപ്‌ന സുരേഷിനെ നിയമിച്ചത്, ശിവശങ്കർ തന്നെ.

സംസ്ഥാന സർക്കാരിനെയും, മുഖ്യന്റെ ഓഫീസിനെയും കുഴപ്പത്തിലാക്കിയ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്ഥാനത്തുള്ള സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് ഓപ്പറേഷൻസ് മാനേജറായി നിയമിച്ചതിന് പിന്നിൽ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഐഎഎസ് കാര്യങ്ങൾ തന്നെയായിരുന്നു. ശിവശങ്കരനെ സസ്‌പെൻഡ് ചെയ്‌തു കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്‌നയുടെ നിയമനത്തിൽ ശിവശങ്കരൻ ഇടപെടൽ നടത്തിയെന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും ചേർന്ന് അന്വേഷണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. വ്യാഴാഴ്ചയായിരുന്നു ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.

യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായ സ്വപ്നയെ സ്പേസ് പാർക്കിന്റെ ഓപ്പറേഷൻസ് മാനേജറായി ശുപാർശ ചെയ്‌തത് ശിവശങ്കറാണെന്ന് റിപ്പോർട്ടിൽ പേരയുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്നത്. പെരുമാറ്റ ചട്ട ലംഘനത്തെ തുടർന്നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തത്. സർവീസ് ചട്ടങ്ങൾ ലംഘിച്ചു, ബന്ധങ്ങളിൽ ജാഗ്രത പുലർത്തിയില്ല, കോൺസുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തി, ഇഷ്‌ടക്കാരെ വിവിധ പദവികളിൽ നിയമിച്ചു എന്നീ കുറ്റങ്ങളാണ് ശിവശങ്കറിനെതിരെ കണ്ടെത്തിയിരിക്കുന്നത്. ഐ ടി വകുപ്പുമായി ബന്ധപെട്ടു നിരവധിപ്പേരെ തസ്തികകളിൽ ശിവരാമൻ കുത്തിത്തിരുകാൻ ശ്രമിച്ചു. അത് കൊണ്ടുതന്നെയാണ് ശിവശങ്കറിനെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം നടത്താൻ തീരുമാനിച്ചത്. കമ്പ്യൂട്ടർ വിദഗ്ധരുടെ ഒരു കൂട്ടം ഐ ടി വിദഗ്ധരുടെ പേരുപറഞ്ഞു സെക്രെട്ടറിയേറ്റിലെ പല ഓഫീസുകളുടെയും നിയന്ത്രണം തന്നെ കൈയ്യടക്കുകയായിരുന്നു. പല വകുപ്പ് മേലധികാരികളും ഇത് വിയോജിപ്പും,അമർഷവും ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനമുയരുന്നത്. നിലവിലെ വിവാദം സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ച്‌ എന്നുതന്നെയാണ് യോഗത്തിന്റെ നിഗമനം. ശിവശങ്കരൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നതും, ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ലെന്നതും, വിമർശനങ്ങൾക്ക് കാരണമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button