keralaKerala NewsLatest NewsUncategorized

”എനിക്ക് പല കാര്യങ്ങളും അറിയാം. എന്നാൽ അത് മുഴുവൻ തുറന്ന് പറയേണ്ടി വന്നാൽ പ്രത്യാഘാതം വലിയതായിരിക്കും” ; നടി റിനി ആൻ ജോർജ്

”എനിക്ക് പല കാര്യങ്ങളും അറിയാം. എന്നാൽ അത് മുഴുവൻ തുറന്ന് പറയേണ്ടി വന്നാൽ പ്രത്യാഘാതം വലിയതായിരിക്കും” എന്ന് നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളിലും, തനിക്കെതിരെ നടക്കുന്ന നിരന്തരമായ സൈബർ ആക്രമണങ്ങളിലും പ്രതികരിക്കുകയായിരുന്നു അവർ. താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നവർ, അത് ആരോടൊപ്പമാണ് നടത്തിയതെന്ന് തെളിയിക്കണമെന്ന് റിനി വെല്ലുവിളിച്ചു. “അതു തെളിയിച്ചാൽ എന്റെ ജീവിതം തന്നെ അവസാനിപ്പിക്കാൻ തയ്യാറാണ്” – റിനി പറഞ്ഞു.

സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണങ്ങൾക്ക് എതിർത്ത് പറവൂരിൽ സിപിഎം സംഘടിപ്പിച്ച യോഗത്തിൽ റിനിയും പങ്കെടുത്തിരുന്നു. ചടങ്ങിനിടെ ഷൈൻ തന്നെ റിനിയെ സിപിഎമ്മിലേക്ക് ക്ഷണിക്കുകയും ചെയ്തു.

എന്നാൽ, താൻ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായിട്ടല്ല പരിപാടിയിൽ പങ്കെടുത്തതെന്ന് റിനി വ്യക്തമാക്കി. “സ്ത്രീപക്ഷ നിലപാട് പങ്കുവെക്കാൻ വേദി ലഭിച്ചപ്പോൾ പോയി സംസാരിച്ചു. ഞാൻ ഒരുപാർട്ടിയുടെയും അംഗമല്ല. സിപിഎം വേദിയിൽ പോയത് വിവാദമാക്കേണ്ട കാര്യമില്ല. സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. പാർട്ടിവിരുദ്ധ പ്രസംഗം നടത്തിയിട്ടില്ല. ആരാണ് ക്ഷണിച്ചാലും ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കും” – അവർ പറഞ്ഞു.

പ്രസ്ഥാനത്തെ സ്നേഹിക്കുന്നതിനാലാണ് താൻ ശക്തമായി നിലകൊള്ളുന്നതെന്നും, ഗൂഢാലോചന ആരോപിക്കുന്നവർ തെളിവുകൾ സഹിതം പുറത്തുവരണമെന്നും റിനി ആവശ്യപ്പെട്ടു. “എനിക്ക് അറിയുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞാൽ പലർക്കും സഹിക്കാൻ കഴിയില്ല. അത് ചെയ്യേണ്ടി വരാതിരിക്കാൻ ആക്രമണങ്ങളിൽ നിന്നും വിട്ടുനിൽക്കണം” – റിനി മുന്നറിയിപ്പ് നൽകി.

കെ.ജെ. ഷൈനിന് തനിക്കു സിപിഎമ്മിലേക്ക് ക്ഷണിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, നിലവിൽ ഒരിടത്തും പോകാൻ പോലും സുരക്ഷിതാവസ്ഥയില്ലെന്നും അവർ പറഞ്ഞു. “ഇരകളെ തന്നെ അപമാനിക്കുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. എങ്കിലും, ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് കാര്യക്ഷമമായി മുന്നോട്ടു പോകുന്നുണ്ട്” – റിനി ആൻ ജോർജ് വ്യക്തമാക്കി.

Tag: “I know many things. But if I have to reveal it all, the consequences will be huge”; Actress Rini Ann George

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button