Kerala NewsLatest News
എല്ലാവരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ല; ലതിക സുഭാഷിന്റെ നടപടി ശരിയായില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലതിക സുഭാഷിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്നും, ലതികയുടെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം ശരിയായില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു. ഏറ്റുമാനൂര്‍ ലതികയ്ക്ക് നല്‍കാന്‍ പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധങ്ങളും പരാതികളും സ്വാഭാവികമാണെന്നും, എല്ലാം രണ്ട് ദിവസം കൊണ്ട് അവസാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ലതിക സുഭാഷുമായി ഷാനിമോള്‍ ഉസ്മാനും, ബിന്ദു കൃഷ്ണയും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ആര് എന്നതല്ല യുഡിഎഫിന് ഭരണം കിട്ടുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.