Kerala NewsLatest NewsUncategorized

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ത​ട്ടി​പ്പ് കേ​സി​ൽ സ​രി​ത എ​സ്. നാ​യ​ർ അ​റ​സ്റ്റി​ൽ. ഇന്ന് പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ൻറി​നെ തു​ട​ർ​ന്നാ​ണ് നടപടി.

കേ​സി​ൽ തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് സ​രി​ത​യ്ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ൻറ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കാ​ൻ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ മ​ജീ​ദി​ൽ നി​ന്ന് 42,70,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്. ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ ഒ​ന്നാം പ്ര​തി​യും സ​രി​ത ര​ണ്ടാം പ്ര​തി​യും ഇ​വ​രു​ടെ സ​ഹാ​യി മ​ണി​മോ​ൻ മൂ​ന്നാം പ്ര​തി​യു​മാ​ണ്.

കേ​സി​ൽ ജാ​മ്യം റ​ദ്ദാ​ക്കി​യ കോ​ട​തി, സ​രി​ത​യ്ക്കും ബി​ജു രാ​ധാ​കൃ​ഷ്ണ​നും എ​തി​രെ അ​റ​സ്റ്റ് വാ​റ​ൻറ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സോ​ളാ​ർ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ കേ​സു​ക​ളി​ലൊ​ന്നാ​ണി​ത്. 2012ൽ ​കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​തേ​സ​മ​യം, അ​സു​ഖം കാ​ര​ണ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് എ​ന്നാ​ണ് സ​രി​ത​യു​ടെ​യും ബി​ജു​വി​ൻറെ​യും വി​ശ​ദീ​ക​ര​ണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button