‘പിണറായി ചെത്തുകാരന്റെ കുടുംബം’, സുധാകരനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നടത്തിയ വിവാദം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തലശേരിയില്‍ ഒരുക്കിയ സ്വീകരണയോഗത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.
‘ചെത്തുകാരന്റെ കുടുംബത്തില്‍നിന്നു നിന്നു മുഖ്യമന്ത്രിയായ പിണറായിക്കു സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാങ്ങിയതു തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് അഭിമാനിക്കാന്‍ വകയുള്ളതാണോ എന്നു സിപിഎം ചിന്തിക്കണം’ എന്നായിരുന്നു പരാമര്‍ശം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രംഗത്ത് വന്നത് വിവാദമാകുകയാണ്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍, ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്നും വന്ന് ഹെലികോപ്റ്റര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കിടെയാണ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്.
‘എന്താ പിണറായിയുടെ കുടുംബം. ചെത്തുകാരന്റെ കുടുംബമാ. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും വളര്‍ന്നു വന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി. നിങ്ങള്‍ക്ക് അഭിമാനമാണോ, അപമാനമാണോ? ആരാ മകന്‍, സ്വന്തമായി ഐടി കമ്പനി സ്വന്തമായുള്ളവനാ. കോടികളുടെ കാറില്‍ വിലസി നടക്കുമ്പോള്‍, എങ്ങനെ ഈ നിലയിലേക്ക് എത്തി. അഴിമതിയുടെ പണം എടുക്കാതെയാണോ, പാവപ്പെട്ടവരുടെ പണം എടുക്കാതെയാണോ? നിങ്ങള്‍ ചിന്തിക്കണം.’ സുധാകരന്‍ പറഞ്ഞു.