Kerala NewsLatest News
മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചെന്നിത്തല പരാതി നല്‍കി. മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചെന്നാണ് പരാതി. 4,6 തിയ്യതികളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ചൂണ്ടിക്കാട്ടിയാണ് പരാതി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍ ഡിപാര്‍ട്‌മെന്റിനോ മാത്രമേ സര്‍ക്കാരിന്റെ പുതിയ നയത്തെയോ പരിപാടിയെയോകുറിച്ച് സംസാരിക്കാന്‍ കഴിയൂ എന്നാണ് മാതൃകാ പെരുമാറ്റചട്ടം.
ഇത് മുഖ്യമന്ത്രി ലംഘിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തുന്നത് തടയണമെന്ന് ചെന്നിത്തലയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.